കുമാരമംഗലം : എം കെ എൻ എം ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർസെക്കന്ററി വിഭാഗത്തിൽ ഇംഗ്ലീഷ് അദ്ധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 26ന് ഉച്ചക്കഴിഞ്ഞു സ്‌കൂളിൽ വച്ചു നടക്കും. നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും ആയി നേരിട്ട് ഹാജരാകുക.

വെള്ളത്തൂവൽ : വെള്ളത്തൂവൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറിവിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ സീനിയർ അദ്ധ്യാ
പകന്റെ താൽക്കാലികഒഴിവിലേക്ക്‌നിയമനംനടത്തുന്നു.താല്പര്യമുള്ളവർരേഖകൾസഹിതം 23 ന് രാവിലെ 10 30 ന് സ്‌കൂൾ ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽഹാജരാകണമെന്ന്പ്രിൻസിപ്പാൾഅറിയിച്ചു.

രാജാക്കാട്: രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ കെമിസ്ട്രി സീനിയർ അദ്ധ്യാപകന്റെ താത്ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 22 ന് ഉച്ചകഴിഞ്ഞ് 3 ന് അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം.

പൂമാല: പൂമാല ഗവ: ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിലേക്ക് സോഷ്യൽ സ്റ്റഡിസ് ടീച്ചറിന്റെ താൽക്കാലിക ഒഴിവിലേക്ക്. നടക്കുന്ന അഭിമുഖത്തിൽയോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി 22ന് ഉച്ചയ്ക്ക് 12 ന് ഹാജരാകണം.