രാജാക്കാട് : രാജാക്കാട് ഗവ. ഐ ടി ഐയിൽ 2021-22 അദ്ധ്യായന വർഷം ട്രെയിനിംഗ് പൂർത്തിയാക്കിയ
ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മികച്ച വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും നടത്തി. ഐ ടി ഐ ഹാളിൽ നടക്കുന്ന പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് എം.ആർ രാജൻ അദ്ധ്യക്ഷത വഹിച്ചു. രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ഉദ്ഘാടനം നിർവ്വഹിച്ചു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ അവാർഡ് ദാനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ജെയിംസ് ഐസക് സ്വാഗതംപറഞ്ഞു.വാർഡ് മെമ്പർ പുഷ്പലതാ സോമൻ,ഇൻസ്ട്രക്ടർ മനോജ് മോഹൻ,സ്റ്റാഫ് സെക്രട്ടറി വി.പി ഗോപി,ട്രെയിനീസ് കൗൺസിൽ ചെയർമാൻ റബി ജോസ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് ഉടുമ്പൻചോല വ്യവസായ ഓഫീസർ പി.എസ് വിശാഖിന്റെ നേതൃത്വത്തിൽ സെമിനാറും നടത്തി.