തൊടുപുഴ: മൃഗസംരക്ഷണവകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന മൂന്ന് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ, പാരാവെറ്റ്, ഡ്രൈവർ കം അറ്റൻഡന്റ് എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിന് വാക്ക്ഇൻഇന്റർവ്യൂ നടത്തുന്നു. കട്ടപ്പന, ദേവികുളം, അഴുത എന്നീ ബ്ലോക്കുകളിലാണ് നിയമനം. വെറ്ററിനറി സർജൻ തസ്തികയിലേയ്ക്ക് 28 ന് രാവിലെ 10 മുതലും പാരാവെറ്റ് തസ്തികയിലേയ്ക്ക് 28 ന് ഉച്ചയ്ക്ക് 2 മുതലും ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേയ്ക്ക് ഇന്റർവ്യൂ 29 ന് രാവിലെ 10 മുതലും നടക്കും.
വെറ്ററിനറി സർജൻ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ ബി.വി.എസ്സി.ആന്റ് എ.എച്ച് പാസായിരിക്കണം.
പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ വി.എച്ച്.എസ്.ഇ. ലൈവ്‌സ്റ്റോക്ക് / ഡെയറി / പൗൾട്രി മാനേജ്‌മെന്റ് കോഴ്‌സ് പാസായവരും കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ലഭിച്ച 6 മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ് ഫാർമസി നഴ്‌സിങ്ങ് സ്‌റ്റൈപന്റിയറി ട്രെയിനിംഗ് സർട്ടിഫിക്കറ്റ് കിട്ടിയവരും ആയിരിക്കണം. ഇവരുടെ അഭാവത്തിൽ വി.എച്ച്.എസ്.ഇ ലൈവ്‌സ്റ്റോക്ക് / ഡെയറി / പൌൾട്രി മാനേജ്‌മെന്റ് കോഴ്‌സ് പാസ്സായവരോ അല്ലെങ്കിൽ വി.എച്ച.എസ്.ഇ നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് അടിസ്ഥാനമായി ഡെയറി ഫാർമർ എന്റർപ്രണർ/ സ്‌മോൾ പൗൾട്രി ഫാർമർ എന്റർപ്രണർ എന്നിവയിൽ ഏതെങ്കിലും കോഴ്‌സ് പാസായിട്ടുള്ളവരോ ആയിരിക്കണം. പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.
ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. പാസായ സർട്ടിഫിക്കറ്റും എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862222894. കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ വെബ് സൈറ്റിലും ( https://ksvc.kerala.gov.in ) വിശദാംശങ്ങൾ ലഭിക്കും