തൊടുപുഴ: ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി ദിനാചരണം നാളെ ജില്ലയിലെങ്ങും വിപുലമായി ആചരിക്കും. തൊടുപുഴ യൂണിയന് കീഴിലെ 46 ശാഖകളിലും ഗുരുക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും ശാഖാ മന്ദിരങ്ങളിലും ഭക്ത്യാദരപൂർവ്വം മഹാസമാധി ദിനാചരണം നടക്കും. രാവിലെ ഒമ്പതിന് തൊടുപുഴ യൂണിയൻ പ്രതിമാമന്ദിരത്തിൽ ഗുരു പൂജ, സമൂഹപ്രാർത്ഥന എന്നിവ നടക്കും. ചടങ്ങിൽ യൂണിയൻ ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും പങ്കെടുക്കും. ചെറായിക്കൽ ഗുരുദേവക്ഷേത്രത്തിൽ കാപ്പ്, വെങ്ങല്ലൂർ ശാഖകളുടെ നേതൃത്വത്തിൽ മഹാസമാധി ദിനാചരണം നാടക്കും. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ സമൂഹപ്രാർത്ഥന, ഉപവാസം, ഗുരുപൂജ 12.30ന് നിർമ്മല മോഹനന്റെ പ്രഭാഷണം, 3.20ന് ഉപവാസ സമർപ്പണം എന്നിവ നടക്കും. യൂണിയൻ കൺവീനർ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
ഉടുമ്പന്നൂർ ശാഖയുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ പരിയാരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ശ്രീനാരായണഗുരുദേവന്റെ മഹാസമാധി ദിനാചരണം നടത്തും.
ക്ഷേത്രം മേൽശാന്തി സന്ദീപ് ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ രാവിലെ 9 മണി മുതൽ ചടങ്ങുകൾ ആരംഭിക്കും.ഉച്ചയ്ക്ക് 1ന് ശാഖ വൈസ് പ്രസിഡന്റ് പി.ജി. മുരളീധരന്റെ അധ്യക്ഷതയിൽ ചേരുന്ന സമാധിദിന സമ്മേളനം തൊടുപുഴ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവും ശാഖാ പ്രസിഡന്റുമായ പി.ടി.ഷിബു ഉദ്ഘാടനം ചെയ്യും. വനിതാ സംഘം ട്രഷററും രവിവാര പാഠശാല അധ്യാപികയുമായ രജിത ഷൈൻ സമാധി സന്ദേശം നൽകും. ശ്രീകല ജയിൻ,മുട്ടം( ഗുരുനാരായണ സേവാനികേതൻ,കോട്ടയം )മുഖ്യപ്രഭാഷണം നടത്തും.
യൂണിയൻ കൺവീനർ വി. ബി. സുകുമാരൻ,മറ്റ് യൂണിയൻ ഭാരവാഹികൾ, എന്നിവർ സംബന്ധിക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജി സുരേന്ദ്രൻ, സംയുക്ത സമിതി പ്രസിഡന്റ് കെ. എൻ. രാജേന്ദ്രൻ,സെക്രട്ടറി ശിവൻ വരിക്കാനിക്കൽ ശാഖാ ഭാരവാഹികളായ അജിമോൻ ചിറക്കൽ, ഗിരിജാ ശിവൻ, ശിവദാസ് കണ്ടെത്തിങ്കരയിൽ, രാമചന്ദ്രൻ കാവനാ കുഴിയിൽ, വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരൻ സെക്രട്ടറി ശ്രീമോൾ ഷിജു എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി രാമചന്ദ്രൻ പി. കെ. സ്വാഗതവും കമ്മിറ്റിയംഗം സാജു.ടി. പി.നന്ദിയും പറയും.വൈകുന്നേരം 3 മുതൽ മഹാസമാധി പൂജയും പ്രാർത്ഥനയും സമാധിഗാനാലാപനവും തുടർന്ന് അമൃതഭോജനവും ഉണ്ടായിരിക്കും.
657നമ്പർ അരിക്കുഴ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ക്ഷേത്രത്തിൽ വച്ചു മഹാസമാധി ദിനാചരണം നടക്കും. രാവിലെ 6ന് നിർമ്മാല്യ ദർശനം,8 മുതൽ ഉപവാസ യജ് ഞം, ഗുരുപൂജ, സമൂഹ പ്രാർത്ഥന, 11ന് അഞ്ജന അരുണിന്റെ പ്രഭാഷണം 2 ന് സ്വയമേവ പുഷ്പാഞ്ജലി 3.30 ന് അമൃത ഭോജനം.
  കരിമണ്ണൂർ ശാഖയുടെ ആഭിമുഖ്യത്തിൽ മഹാസമാധി ദിനാചരണം 21 ന്  ഗുരുദേവ മന്ദിരത്തിൽ നടക്കും. രാവിലെ 10 ന് ടൗണിൽ നിന്ന് ഗുരുമന്ദിരത്തിലേക്ക്ശാന്തിയാത്ര , 10.30 മുതൽ പ്രാർത്ഥന12 ന് മഹാസമാധി സമ്മേളനം യൂണിയൻ കൺവീനർ വി.ബി.സുകുമാരൻ ഉദ്ഘാടനം ചെയ്യും ശാഖാ പ്രസിഡന്റ് എൻ.ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ മനോജ്.കെ.കെ എൻഡോവ്മെന്റ് വിതരവും പി.റ്റി.ഷിബു ചികിത്സാ സഹായ വിതരണവും സ്മിത ഉല്ലാസ് ജീവിതം നിർമ്മിക്കുമ്പോൾ എന്ന പുസ്തകത്തിന്റെ ശാഖതല പ്രകാശനവും നിർവഹിക്കും. ആശാ പ്രദീപ് കോട്ടയം മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി വി.എൻ രാജപ്പൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം വി.എൻ ബാബുരാജ് നന്ദിയും പറയും. വൈകിട്ട് 3.30 ന് മഹാസമാധി ഉപവാസ സമാപനം, അമൃതഭോജനം, സമാധിദിന പൂജ എന്നിവ നടക്കും.
 ചിറ്റൂർ ശാഖയുടെയും വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 21 ന് ശാഖാ ഓഫീസ് അങ്കണത്തിൽ മഹാസമാധി ദിനാചരണം നടക്കും. വെളുപ്പിന് ഗുരുദേവ ഗീതങ്ങൾ, 9 ന് മഹാദേവാന്ദസ്വാമിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗുരുപൂജ, സർവൈശ്വര്യപൂജ, ഉപവാസം , അന്നദാനം എന്നിവ നടക്കും.
മുള്ളരിങ്ങാട് ശാഖയിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, 11ന് വണ്ണപ്പുറം സതീഷിന്റെ പ്രഭാഷണം, കാളിയാർ ശ്രീരഞ്ജിനി ടീച്ചർ നടത്തുന്ന ഗുരുദേവ കൃതികളുടെ പാരായണം, അമൃത ഭോജനം എന്നിവ നടക്കും. കഞ്ഞിക്കുഴി ശാഖയിലെ മഹാസമാധി ദിനാചരണം ക്ഷേത്രത്തിൽ നടക്കും. ഗുരുപൂജ സമൂഹപ്രാർത്ഥന, പ്രഭാഷണം എന്നിവ നടക്കും. യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ, കമ്മറ്റിയംഗങ്ങളായ പി.ടി. ഷിബു, എ.ബി. സന്തോഷ്, കെ.കെ. മനോജ്, സ്മിത ഉല്ലാസ്, സി.വി. സനോജ് എന്നിവർ പങ്കെടുക്കും. പഴയരിക്കണ്ടം, വെണ്മണി, ബാലനാട്, പുളിക്കത്തൊട്ടി ഗുരുദേവക്ഷേത്രങ്ങളിലും ഗുരുപൂജ, സമൂഹപ്രാർത്ഥന, പ്രഭാഷണം, അമൃത ഭോജനം എന്നിവ നടക്കും. വണ്ണപ്പുറം ഗുരുമന്ദിരത്തിൽ അഡ്മിനിസ്ട്രേറ്റർ എ.ബി. സന്തോഷിന്റെ നേതൃത്വത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, ഉപവാസം, അമൃത ഭോജനം എന്നിവ നടക്കും. മുണ്ടൻമുടി, കാളിയാർ ടൗൺ, തൊമ്മൻകുത്ത്, കാളിയാർ, കോടിക്കുളം ശാഖകളിലും സമാധി ദിനാചരണം നടക്കും. ഉടുമ്പന്നൂർ ശാഖയിലെ പരിയാരം ക്ഷേത്രത്തിൽ സമാധി ദിനാചരണം ഭക്തിനിർഭരമായി സമൂഹപ്രാർത്ഥന, ഉപവാസം, അമൃത ഭോജനം എന്നിവയോടെ നടക്കും. മലയിഞ്ചി ഗുരുക്ഷേത്രം, പെരിങ്ങാശേരി, കുളപ്പാറ, ചെപ്പുകുളം, വെള്ളാന്താനം ശാഖകളിലും സമാധി ദിനാചരണം സമൂഹപ്രാർത്ഥന, ഉപവാസം എന്നിവയോടുകൂടി നടക്കും. ഓലിക്കാമറ്റം ഗുരുദേവക്ഷേത്രത്തിൽ മഹാദേവാനന്ദ സ്വാമിയുടെ (ശിവഗിരി മഠം) മുഖ്യകാർമ്മികത്വത്തിൽ ഉപവാസം സമൂഹപ്രാർത്ഥന എന്നിവ നടക്കും. പൂമാല ഗുരുദേവക്ഷേത്രം, കാഞ്ഞിരമറ്റം ഗുരുമന്ദിരം എന്നിവിടങ്ങളിലും സമാധി ദിനാചരണം നടക്കും. കുമാരമംഗലം, നാഗപ്പുഴ, കല്ലൂർക്കാട്, കലൂർ ശാഖകളിലും മഞ്ഞള്ളൂർ ഗുരുമന്ദിരത്തിലും മഹാസമാധി ദിനാചരണം ഉപവാസം, സമൂഹപ്രാർത്ഥന, അമൃത ഭോജനം എന്നിവ നടക്കും. പുറപ്പുഴ ഗുരുദേവക്ഷേത്രങ്ങളിലും കരിങ്കുന്നം, കുണിഞ്ഞി, വെള്ളംനീക്കിപ്പാറ, വഴിത്തല, കുടയത്തൂർ ക്ഷേത്രങ്ങളിലും അറക്കുളം ഗുരുമന്ദിരത്തിലും മുട്ടം ഗുരുക്ഷേത്രത്തിലും ഉപവാസം, സമൂഹപ്രാർത്ഥന, അമൃത ഭോജനം എന്നിവയോട് കൂടി സമാധി ദിനാചരണം നടക്കും. ശാഖകളിലും ഗുരുക്ഷേത്രങ്ങളിലും നടക്കുന്ന മഹാസമാധി ദിനാചരണ ചടങ്ങുകളിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങൾ, പോഷക സംഘടനാ ഭാരവഹികൾ എന്നിവർ പങ്കെടുക്കുമെന്ന് യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ അറിയിച്ചു.
കാഞ്ഞിരമറ്റം ശാഖയുടെയും, വനിതാ സംഘം- യൂത്ത് മൂവ്മെന്റ്- കുടുംബ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാഞ്ഞിരമറ്റം ഗുരുമന്ദിരത്തിൽ വച്ച് മഹാസമാധി ദിനാചരണം നടക്കും. രാവിലെ 5.30 ന് ഗണപതി ഹോമം, സമൂഹ പ്രാർത്ഥന, ഗുരുപുഷ്പാംഞ്ജലി എന്നിവ നടക്കും. 12 മുതൽ ശാഖ പ്രസിഡന്റ് എം.കെ വിശ്വംഭരന്റെ അദ്ധ്യക്ഷതയിൽ സമാധി സമ്മേളനം നടക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ മനോജ് മുഖ്യ പ്രഭാഷണം നടത്തും. യോഗത്തിൽ യൂമിയൻ നേതാക്കൾ പങ്കെടുക്കും. തുടർന്ന് ശാന്തിയാത്ര, അമൃതഭോജനം എന്നിവ നടക്കും.