കട്ടപ്പന : കട്ടപ്പന ബ്ലോക്കിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിന് ഓംബുഡ്‌സ്മാൻ ഇന്ന് രാവിലെ 10.30 ന് കട്ടപ്പന ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിംഗ് നടത്തും. തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും ഓംബുഡ്‌സ്മാൻ മുമ്പാകെ സമർപ്പിക്കാം.