മുട്ടം: ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് മുട്ടം സ്വദേശിയായ വീട്ടമ്മയിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്തു.തൊടുപുഴയിൽ സ്ഥാപനം നടത്തി വന്നിരുന്ന കൊല്ലം സ്വദേശിയായ വ്യക്തിയാണ് വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്.ഏതാനും മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് വീട്ടമ്മ മുട്ടം സ്റ്റേഷനിൽ പരാതി നൽകിയത്.വീട്ടമ്മയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് മുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.ഇത്തരത്തിലുള്ള തട്ടിപ്പിൽ അകപ്പെടാതെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുട്ടം പൊലീസ് മുന്നറിയിപ്പ് നൽകി.