മുള്ളരിങ്ങാട്: ബൈക്കും ബസും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് സാരമായ പരിക്ക്. മുള്ളരിങ്ങാട് പൊട്ടംപ്ലായ്ക്കൽ ചന്ദ്രനാണ് (45) പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. മുള്ളരിങ്ങാട് മുട്ടുകണ്ടത്ത് നിന്ന് അമ്പലപ്പടിക്ക് വന്ന ബൈക്ക് നിറുത്തിയിട്ടിരുന്ന ബസിന് മുൻവശത്ത് ഇടിക്കുകയായിരുന്നു. ഇയാളെ തൊടുപുഴ സ്വകാര്യ ആശുപത്രിയിലും പിന്നിട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കാളിയാർ പൊലീസ് മേൽനടപടി സ്വീകരിച്ചു.