തൊടുപുഴ :താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവെയ്പ്പും 22, 23 ദിവസങ്ങളിൽ നടത്തും. പഞ്ചായത്ത്, തീയതി, സമയം, സ്ഥലം, എന്നീ ക്രമത്തിൽ:
ഇടവെട്ടി: 22, രാവിലെ 10.30 മുതൽ 11.30 വരെ, ഇടവെട്ടി ഗ്രാമപഞ്ചായത്ത് ഓഫീസ്.ആലക്കോട്: 22, ഉച്ചക്ക് 12 മണി മുതൽ 1 മണി വരെ, ആലക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് .വെള്ളിയാമറ്റം: 22, ഉച്ച കഴിഞ്ഞ് 1.30 മണി മുതൽ 3 മണി വരെ, വെള്ളിയാമറ്റം പഞ്ചായത്ത് ഓഫീസ്. കരിങ്കുന്നം: 23, രാവിലെ 10.30 മണി മുതൽ 12.30 വരെ കരിങ്കുന്നം ഗ്രാമപഞ്ചായത്ത് ഓഫീസ്.മുട്ടം: 23, ഉച്ചക്ക് 1.30 മണി മുതൽ 3 മണി വരെ മുട്ടം ഗ്രാമപഞ്ചായത്ത് ഓഫീസ്.
വ്യാപാരികൾ അളവ് തൂക്ക ഉപകരണങ്ങളോടൊപ്പം കഴിഞ്ഞ വർഷത്തെ സർട്ടിഫിക്കറ്റും സ്വന്തം മേൽവിലാസം എഴുതിയ അഞ്ച് രൂപയുടെ പോസ്റ്റ് കവർ സഹിതം ഹാജരായി വേണം മുദ്ര പതിപ്പിക്കാൻ. ഈ സൗകര്യം മുഴുവൻ വ്യാപാരികളും പ്രയോജനപ്പെടുത്തണമെന്ന് തൊടുപുഴ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ അറിയിച്ചു.