തൊടുപുഴ :നഗരസഭാ പരിധിയിലുള്ള വളർത്തു നായകൾക്ക് പേ വിഷ പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നതിനുള്ള സൗകര്യം നഗരസഭ ഒരുക്കിയതായി ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു. 24 മുതൽ വാർഡുകൾ കേന്ദ്രീകരിച്ച് വാക്‌സിനേഷൻ സെന്ററുകൾ പ്രവർത്തിക്കും.പേവിഷബാധ കേസുകൾ പെരുകുന്ന സാഹചര്യത്തിൽ നഗരസഭാ പരിധിയിലുള്ള മുഴുവൻ വളർത്തുനായകൾക്കും നിർബന്ധമായും വാക്‌സിനേഷൻ നടത്തുന്നതിനാണ് നിരവധി കേന്ദ്രങ്ങൾ നഗരസഭ ഒരുക്കുന്നത്.സെന്ററുകൾ പ്രവർത്തിക്കുന്ന ദിവസങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾ വാർഡ് കൗൺസിലറുമായി ബന്ധപ്പെടേണ്ടതാണ്. വാക്‌സിനേഷനും ലൈസൻസും നിർബന്ധമായും എല്ലാ വളർത്തുനായകൾക്കും എടുക്കേïതാണെന്നും വരും ദിവസങ്ങളിൽ നഗരസഭ പരിശോധന കർശനമാക്കുമെന്നും ലൈസൻസ് എടുക്കാത്തവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.