കുമളി: റോസിപ്പൂക്കണ്ടം, വലിയകണ്ടം, ഒന്നാംമൈൽ, രണ്ടാം തുടങ്ങിയ മേഖലകളിലായി എട്ടോളം പേരെ തെരുവ് നായ അക്രമിച്ചു. രാവിലെ ജോലിക്കായും പാൽ വാങ്ങുന്നതിനുമായി പോയവരെയാണ് നായ ആക്രമിച്ചത്. വലിയകണ്ടം ഭാഗത്തേയ്ക്ക് പോകും വഴി ഫൈലുജ ഇസ്ലാം (35), മൂർത്തി (70), പൊന്നി തായ് (60), പള്ളിയിൽ പോയി തിരികെ വരും വഴി മോളമ്മ (56), പാൽ വാങ്ങാൻ പോയ പുത്തൻപുരയ്ക്കൽ രാജേന്ദ്രലാൽ ദത്ത് (65), തോമസ് (68), വിജയകുമാർ (17), സദാശിവൻ (62) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നായ്ക്ക് പേവിഷബാധ ഉള്ളതായാണ് പ്രാഥമിക നിഗമനം. നാട്ടുകാർ ചേർന്ന് നായെ തല്ലി കൊന്നു. നായയെ പിന്നീട് പോസ്റ്റുമോർട്ടം ചെയ്യുന്നതിന് തിരുവല്ലയ്ക്ക് കൊണ്ടു പോയി.