ഇടുക്കി:വെൺമണി പട്ടയക്കുടി പഞ്ചമല ഭഗവതി മഹാദേവ ക്ഷേത്രത്തിൽ നാളെ രാവിലെ 10 മുതൽ ആയില്യംപൂജ നടക്കും. ക്ഷേത്രത്തിലെ പൂജാധി കർമ്മങ്ങൾക്ക് ക്ഷേത്രം മേൽശാന്തി ചേർത്തല സുമിത് തന്ത്രികൾ, ക്ഷേത്രം ശാന്തി രാജപ്പൻ കുടിയാറ്റിൽ, എന്നിവർ കാർമികത്വം വഹിക്കും. ആയില്യംപൂജ വഴിപാടുകൾക്ക് പുറമേ മന്ത്രോച്ഛാരണങ്ങൾ കൊണ്ട് ജപിച്ച് സിദ്ധിവരുത്തിയ ത്വക്ക് രോഗ നിവാരണത്തിനായുള്ള ദന്തപാല ഔഷധവും ക്ഷേത്രത്തിൽ നിന്നും വിതരണം ചെയ്യുന്നതാണ്. ക്ഷേത്രത്തിൽ എത്തിച്ചേരാനാകാത്തവർക്ക് വഴിപാട് നടത്താനും സൗകര്യം ക്ഷേത്ര ഭരണ സമിതി ഒരുക്കിയിട്ടുണ്ട്‌