അടിമാലി :സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഒക്ടോബർ 26 ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി നടക്കുന്ന മേഖല കൺവെൻഷനകൾ ജില്ലയിൽ ആരംഭിച്ചു. അടിമാലി മേഖലാ കൺവെൻഷൻ . ജോയിന്റ് കൗൺസിൽ അടിമാലി മേഖലാ വൈസ് പ്രസിസന്റ് ലിബിൻ രാജ് അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ സംസ്ഥാന കമ്മിറ്റിയംഗം പി. അജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.ബിജുമോൻ , ജില്ലാ കമ്മറ്റിയംഗം എം.എസ് ശ്രീകുമാർ , ജില്ലാ കമ്മിറ്റി അംഗം പി.റ്റി. വിനോദ്,എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി അഭിലാഷ് വിജയൻ സ്വാഗതവും വനിതാ കമ്മറ്റി മേഖലാ പ്രസിഡന്റ് സൽമാ പി എം നന്ദിയും പറഞ്ഞു. ഇടുക്കി മേഖല കൺവൻഷൻ പൈനാവ് എ ഐ റ്റി യു സി ഹാളിൽ ചേർന്നു. ഇടുക്കി മേഖല പ്രസിഡന്റ് എം.കെ സജൻ അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ ജോയിന്റ കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് രാഗേഷ് ഉത്ഘാടനം ചെയ്തു.