പീരുമേട്:ഉച്ച ഭക്ഷണ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇടുക്കി വിദ്യാഭ്യാസ ഉപ ഡയറക്ടർ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും പി.റ്റി.എ പ്രസിഡന്റുമാരുടെയും പീരുമേട് ഉപജില്ലാ തല യോഗം പീരുമേട് എസ്.എം.എസ്. ക്ലബ് ഹാളിൽ വച്ച് നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സാബു ഉദ്ഘാടനം ചെയ്തു. ജില്ലാ നൂൺ ഫീഡിംഗ് സൂപ്പർ വൈസർ സൈമൺ പി.ജെ. മുഖ്യ പ്രഭാഷണം നടത്തി. പീരുമേട് എ.ഇ. ഒ.എം.രമേഷ് അദ്ധ്യക്ഷനായിരുന്നു. ഇടുക്കി അക്കൗണ്ട്‌സ് ആഫീസർ അജിത് കുമാർ , വണ്ടിപ്പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമൻ, പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷമി ഹെലൻ , രഞ്ജിത് മാത്യു , ഹെഡ്മിസ്ട്രസ് ഷൈലജ എന്നിവർ സംസാരിച്ചു.