കട്ടപ്പന :ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ കട്ടപ്പന മുൻസിപ്പാലിറ്റിയിലും അയ്യപ്പൻകോവിൽ പഞ്ചായത്തിലും നിലവിലുളളതും ഭാവിയിൽ ഉണ്ടാകാൻ സാദ്ധ്യതയുളളതുമായ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസായവരും 18-46നും ഇടയിൽ പ്രായമുള്ളവരും, ഹെൽപ്പർ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നവരും എസ്.എസ്.എൽ.സി പാസാകാത്തവരും 18-46നും ഇടയിൽ പ്രായമുള്ളവരുമായ വനിതകൾക്ക് അപേക്ഷിക്കാം.
കട്ടപ്പന മുൻസിപ്പാലിറ്റിയിലേക്ക് അപേക്ഷിക്കുന്നവർ മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലേക്ക് അപേക്ഷിക്കുന്നവർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. 27 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും കട്ടപ്പന ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 04868252007.