നെടുങ്കണ്ടം :ഇ.എസ്.എസ് ഗ്രൂപ്പ് എഴുകുംവയലിന്റെ അഭിമുഖ്യത്തിൽ ഹൈറേഞ്ചിലെ പ്രമുഖ 50 തോളം ടീമുകൾ പങ്കെടുക്കുന്ന സ്മാഷ് ആന്റ് വിൻ ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് എഴുകും വയൽ നിത്യ സഹായമാത ദേവാലയ ഓഡിറ്റോറിയത്തിൽ നടത്തും.
യുവതലമുറയ്ക്ക് പ്രചോദനമാകുന്ന വിവിധ തരം ശ്രദ്ധേയ മായ പരിപാടികളാണ് ഇ എസ്സ് എസ്സ് ഗ്രൂപ്പ് തുടക്കമിട്ടിരിയ്ക്കുന്നതെന്ന്
പ്രസിഡന്റ് ജോജോ മരങ്ങാട്ട് സെക്രട്ടറി നോബിൾ കണ്ണൻ ചിറയിൽ , ട്രഷറർ നിതിൻ പല്ലാട്ട് തുടങ്ങിയവർ അറിയിച്ചു.