ഇടുക്കി: ശ്രീനാരായണ ഗുരുദേവന്റെ 95 മത് മഹാസമാധി ഇന്ന് ജില്ലയിൽ വിവിധ എസ്. എൻ. ഡി. പി യൂണിയനുകളുടെയും ശാഖകളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ വിവിധങ്ങളായ ചടങ്ങുകളോടെ ആചരിക്കും.
അടിമാലി യൂണിയനിലെ 27 ശാഖ യോഗങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായതായി അടിമാലി യൂണിയൻ സെക്രട്ടറി കെ. കെ. ജയൻ അറിയിച്ചു. ഗുരുപൂജ ഉപവാസം പ്രാർത്ഥന പ്രഭാഷണം ശാന്തി യാത്ര എന്നീ പരിപാടികളോടെ വിപുലമായി ആചരിക്കും. യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് സുനു രാമകൃഷ്ണൻ യൂണിയൻ യൂണിയൻ സെക്രട്ടറി കെ. കെ. ജയൻ ഡയറ്ര്രക് ബോർഡ് മെമ്പർ അഡ്വ. നൈജു രവീന്ദ്രനാഥ് യൂണിയൻ കൗൺസിലർമാരായ മോഹനൻ തലച്ചിറ ബിനു കുന്നേൽ വിജയൻ പച്ചോലിൽ വിക്രമൻ സി വി മനോജ് കുമാർ വനിതാ സംഘം യൂണിയൻ പ്രസിഡന്റ് .കമലകുമാരി ബാബു സെക്രട്ടറി ജെസ്സി ഷാജി യൂത്ത് യൂണിയൻ പ്രസിഡന്റ് കിഷോർ സെക്രട്ടറി .ബാബുലാൽ ജില്ലാ കമ്മിറ്റിയംഗം ദീപു വിജയൻ എന്നിവർ യൂണിയൻ പ്രതിനിധികളായി ചടങ്ങുകളിൽ പങ്കെടുക്കും. വിവിധ ശാഖ നേതാക്കൾ നേതൃത്വം നൽകുന്ന പരിപാടികളിൽ . പ്രീത് ഭാസ്‌കർ ഡോ. സുമ ,ബാബുലാൽ , വിജയൻ പച്ചോലിൽ .വിജയപ്രകാശ് ,കമല കുമാരി ബാബു എന്നിവർ ഗുരുദേവ പഠന ക്ലാസുകൾ നയിക്കും
വലിയ തോവാള 1561 നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിൽ വലിയതോവാള ശ്രീദേവി ശാസ്താ ഗുരുദേവക്ഷേത്ര സന്നിധിയിൽ . രാവിലെ 6 മുതൽ വിശേഷാൽ ഗുരുപൂജ,ഗുരുദേവ കൃതികളുടെ പാരായണം,പ്രാർത്ഥന യജ്ഞം, മഹാസമാധി പൂജ,ശാന്തി യാത്ര,അന്നദാനം തുടങ്ങിയ വിശേഷാൽ പരിപാടികളോടെ നടത്തും. പരിപാടികൾക്ക് ശാഖ പ്രസിഡന്റ് ബിജുമോൻ മാടത്താനിക്കുന്നേൽ, സെക്രട്ടറി ഷാജി മരുതൊലിൽ,വൈസ് പ്രസിഡന്റ് സന്തോഷ് പാലൂത്തറ, ക്ഷേത്രം മേൽശാന്തി വി.എസ് സജിശാന്തി തുടങ്ങിയവർ നേതൃത്വം നൽകും.നെടുംകണ്ടം ശായിൽ രാവിലെ 7 മുതൽ വിശേഷാൽ പൂജകളോടെ ചടങ്ങുകൾ ആരംഭിക്കും.ഗുരുപൂജ ഗുരു പുഷ്പാഞ്ജലി തുടർന്ന് സമൂഹ പ്രാർത്ഥനയും നടക്കും. ഉച്ചകഴിഞ്ഞു 3 ന് ശാന്തി യാത്രയും,3:20 ന് സമാധി ഗീതവും തുടർന്ന് കഞ്ഞി വീഴ്ത്തലും നടക്കും.ചടങ്ങുകൾക്ക് പ്രസിഡന്റ് സി. എൻ. ദിവാകരനും സെക്രട്ടറി റ്റി. ആർ. രാജീവും നേതൃത്വം നൽകും .
1840ാം നമ്പർ വിജയപുരം ശാഖയിൽ രാവിലെ 7.30 മുതൽ വിശേഷാൽ പൂജകളോടെ ചടങ്ങുകൾ ആരംഭിക്കും.ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി തുടർന്ന് സമൂഹപ്രാർത്ഥനയും നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ശാന്തിയാത്രയും 3.20 ന് സമാധി ഗീതവും തുടർന്ന് കഞ്ഞി വീഴ്ത്തലും നടക്കും.ചടങ്ങുകൾക്ക് പ്രസിഡന്റ് വി.കെ. സത്യവ്രതനും സെക്രട്ടറി .സന്തോഷ് നമ്പീ രാത്തും നേതൃത്വം നൽകും.
ഈസ്റ്റ് കലൂർ ശാഖയിൽ രാവിലെ 7 മണിക്ക് ഗുരുപുഷ്പാഞ്ജലി, ഹോമം . ഇതോടനുബന്ധിച്ച് പ്രാർത്ഥന,11.30ന് സുജാത(കോട്ടയം ഗുരുനാരായണ സേവാ നികേതൻ)യുടെ പ്രഭാഷണം. 3 30ന് സമാധി ഗാനത്തോടുകൂടി സമർപ്പണം.
മുട്ടം ശാഖയുടെ നേതൃത്വത്തിൽ മഹാസമാധി ദിനാചാരണം ഗുരുദേവ ക്ഷേത്രത്തിൽ വെച്ച് നടത്തപെടുമെന്ന് പ്രസിഡന്റ് വിജയൻ ചൂഴിപ്പുറത്തും സെക്രട്ടറി സുകുമാരൻ വി ബിയും അറിയിച്ചു.ഇന്ന് രാവിലെ 6.30 ന് നടതുറപ്പ്,7 ന് ഗുരുപൂജ,8 ന് ഗുരുദേവ കൃതികളുടെ പാരായണവും സമൂഹ പ്രാർത്ഥനയും,10 ന് വിശേഷാൽ ഗുരുപൂജയും മറ്റ് വഴിപാടുകളളും,ഒരു മണി മുതൽ ഷൈലജ മനോജ് ഇടമറ്റത്തിന്റെ പ്രഭാഷണം,3 ന് സമാധി പ്രാർത്ഥന തുടർന്ന് അന്നദാനം, സമർപ്പണം: കെ വിജയൻ ചൂഴിപ്പുറത്ത്.
കരിങ്കുന്നം ശാഖയിലെ ഗുരുദേവ സുബ്രഹ്മണ്യസ്വാമിക്ഷേത്ര
ത്തിൽ രാവിലെ 6 മുതൽ നിർമാല്യ ദർ ശ നം, ഗുരുപുജ, ഗുരുപുഷ്പാഞ്ജലി, ഗുരുസ്മരണ, ഗുരുസ്മരണ, സമൂഹപ്രർത്ഥന, ഉപവാസം, മറ്റു ക്ഷേ ത്ര വഴിപാടുകൾ തുടർന്ന് ക്ഷേത്രം ശാന്തി അഭിലാഷ് ശാന്തിയുടെ അനുഗ്രഹ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണെന്ന്
സെക്രട്ടറി സി. കെ.സുകുമാരൻ അറിയിച്ചു.