ഇടുക്കി: ജില്ലയിലെ അഞ്ച് ഭൂമിപതിവ് ഓഫീസുകൾ നിർത്താനുള്ള സർക്കാർ തീരുമാനം കർഷകരോടുള്ള വഞ്ചനയാണെന്ന് ആർ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അജോ കുറ്റിക്കൻ പറഞ്ഞു.
ഏറ്റവും അധികം പട്ടയം ലഭിക്കാനുള്ള പ്രദേശങ്ങളിലെ ഓഫീസുകളാണ് 2023 മാർച്ച് 31 നിർത്തലാക്കാൻ ചീഫ് സെക്രട്ടറി ഉത്തരവായിരിക്കുന്നത്.
ജില്ലയിലെ അഞ്ച് ഓഫീസുകളും നിർത്തിലാക്കി കലക്ട്രേറേറ്റിലെ ഓഫീസ് മാത്രം പ്രവർത്തിച്ചാൽ മതിയെന്നാണ് ഉത്തരവ് നടപ്പാക്കിയാൽ പട്ടയത്തിനായി വർഷങ്ങളായി ഓഫീസുകൾ കയറിയിറങ്ങുന്ന അമ്പതിനായിരത്തിലധികം കർഷകർ ഇതുമൂലം പ്രതിസന്ധിയിലാകും. ഭൂമിപതിവ് ഓഫീസുകൾ നിലനിർത്തുന്നതിന് എല്ലാ സംഘടനകളും സമരപരിപാടികളുമായി രംഗത്ത് വരണമെന്നും അജോ കുറ്റിക്കൻ ആവശ്യപ്പെട്ടു.