തൊടുപുഴ: ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി ദിനാചരണം ജില്ലയിലെ ഏഴ് യൂണിയനുകളിലും വിപുലമായി ആചരിച്ചു. എസ്.എൻ.ഡി.പി യോഗം തൊടുപുഴ, ഇടുക്കി, പീരുമേട്, നെടുങ്കണ്ടം, മലനാട്, അടിമാലി, രാജാക്കാട് യൂണിയനുകളിലെ വിവിധ ശാഖകളിലും ഗുരുക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും ശാഖാ മന്ദിരങ്ങളിലുമായാണ് സമാധി ദിനാചരണം നടത്തിയത്. തൊടുപുഴ യൂണിയൻ പ്രതിമാമന്ദിരത്തിൽ ഗുരു പൂജ, സമൂഹപ്രാർത്ഥന എന്നിവ നടന്നു. ചടങ്ങിൽ യൂണിയൻ ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും പങ്കെടുത്തു. ചെറായിക്കൽ ഗുരുദേവക്ഷേത്രത്തിൽ കാപ്പ്, വെങ്ങല്ലൂർ ശാഖകളുടെ നേതൃത്വത്തിൽ മഹാസമാധി ദിനാചരണം നടന്നു. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ സമൂഹപ്രാർത്ഥന, ഉപവാസം, ഗുരുപൂജ, പ്രഭാഷണം, ഉപവാസ സമർപ്പണം എന്നിവ നടന്നു. യൂണിയൻ കൺവീനർ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഉടുമ്പന്നൂർ ശാഖയുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ പരിയാരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മേൽശാന്തി സന്ദീപ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ സമാധി ദിനാചരണം നടന്നു. ശാഖാ വൈസ് പ്രസിഡന്റ് പി.ജി. മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാധിദിന സമ്മേളനം തൊടുപുഴ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗവും ശാഖാ പ്രസിഡന്റുമായ പി.ടി. ഷിബു ഉദ്ഘാടനം ചെയ്തു. വനിതാ സംഘം ട്രഷററും രവിവാര പാഠശാല അധ്യാപികയുമായ രജിത ഷൈൻ സമാധി സന്ദേശം നൽകി. ശ്രീകല ജയിൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ, മറ്റ് യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജി സുരേന്ദ്രൻ, സംയുക്ത സമിതി പ്രസിഡന്റ് കെ.എൻ. രാജേന്ദ്രൻ, സെക്രട്ടറി ശിവൻ വരിക്കാനിക്കൽ ശാഖാ ഭാരവാഹികളായ അജിമോൻ ചിറക്കൽ, ഗിരിജാ ശിവൻ, ശിവദാസ് കണ്ടെത്തിങ്കരയിൽ, രാമചന്ദ്രൻ കാവനാ കുഴിയിൽ, വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരൻ സെക്രട്ടറി ശ്രീമോൾ ഷിജു എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി രാമചന്ദ്രൻ പി.കെ. സ്വാഗതവും കമ്മിറ്റിയംഗം സാജു ടി.പി നന്ദിയും പറഞ്ഞു. മഹാസമാധി പൂജയും പ്രാർത്ഥനയും സമാധിഗാനാലാപനവും തുടർന്ന് അമൃതഭോജനവും ഉണ്ടായിരുന്നു. അരിക്കുഴ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ നിർമ്മാല്യ ദർശനം, ഉപവാസ യജ്ഞം, ഗുരുപൂജ, സമൂഹ പ്രാർത്ഥന, അഞ്ജന അരുണിന്റെ പ്രഭാഷണം, സ്വയമേവ പുഷ്പാഞ്ജലി, അമൃത ഭോജനം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് കെ.എസ്. വിദ്യാസാഗറും സെക്രട്ടറി പി.എം. സുകുമാരനും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
  കരിമണ്ണൂർ ശാഖയുടെ ആഭിമുഖ്യത്തിൽ രാവിലെ 10ന് ടൗണിൽ നിന്ന് ഗുരുമന്ദിരത്തിലേക്ക് ശാന്തിയാത്ര, പ്രാർത്ഥന എന്നിവ നടന്നു. മഹാസമാധി സമ്മേളനം യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ മനോജ്.കെ.കെ എൻഡോവ്മെന്റ് വിതരവും പി.ടി. ഷിബു ചികിത്സാ സഹായ വിതരണവും സ്മിത ഉല്ലാസ് 'ജീവിതം നിർമ്മിക്കുമ്പോൾ" എന്ന പുസ്തകത്തിന്റെ ശാഖതല പ്രകാശനവും നിർവഹിച്ചു. ആശാ പ്രദീപ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി വി.എൻ രാജപ്പൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം വി.എൻ. ബാബുരാജ് നന്ദിയും പറഞ്ഞു. വൈകിട്ട് ഉപവാസ സമാപനം, അമൃതഭോജനം, സമാധിദിന പൂജ എന്നിവ നടന്നു. ചിറ്റൂർ ശാഖയുടെയും വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ശാഖാ ഓഫീസ് അങ്കണത്തിൽ മഹാസമാധി ദിനാചരണം നടന്നു. പുലർച്ചെ ഗുരുദേവ ഗീതങ്ങൾ, ഒമ്പതിന് മഹാദേവാന്ദസ്വാമിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ, സർവൈശ്വര്യപൂജ, ഉപവാസം, അന്നദാനം എന്നിവ നടന്നു.
കാഞ്ഞിരമറ്റം ശാഖയുടെയും, വനിതാ സംഘം യൂത്ത് മൂവ്‌മെന്റ് കുടുംബ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാഞ്ഞിരമറ്റം ഗുരുമന്ദിരത്തിൽ വച്ച് മഹാസമാധി ദിനാചരണം നടന്നു. ഗണപതി ഹോമം, സമൂഹ പ്രാർത്ഥന, ഗുരുപുഷ്പാംഞ്ജലി എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് എം.കെ. വിശ്വംഭരന്റെ അദ്ധ്യക്ഷതയിൽ സമാധി സമ്മേളനം നടന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ. മനോജ് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ശാന്തിയാത്ര, അമൃതഭോജനം എന്നിവ നടന്നു.
ഈസ്റ്റ് കലൂർ ശാഖയിൽ ഗുരുപുഷ്പാഞ്ജലി, ഹോമം, പ്രാർത്ഥന,11.30ന് കോട്ടയം ഗുരുനാരായണ സേവാ നികേതനിലെ സുജാതയുടെ പ്രഭാഷണം, സമാധി ഗാനത്തോടെ സമർപ്പണം എന്നിവയോടെ സമാധിദിനം ആചരിച്ചു. മുട്ടം ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ ക്ഷേത്രത്തിൽ നടതുറപ്പ്, ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണവും സമൂഹ പ്രാർത്ഥനയും, വിശേഷാൽ ഗുരുപൂജയും മറ്റ് വഴിപാടുകളും, ഷൈലജ മനോജ് ഇടമറ്റത്തിന്റെ പ്രഭാഷണം, സമാധി പ്രാർത്ഥന, അന്നദാനം എന്നിവയോടെ ആചരിച്ചു. കരിങ്കുന്നം ശാഖയിലെ ഗുരുദേവ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ നിർമാല്യ ദർശനം, ഗുരുപുജ, ഗുരുപുഷ്പാഞ്ജലി, ഗുരുസ്മരണ, ഗുരുസ്മരണ, സമൂഹപ്രർത്ഥന, ഉപവാസം, മറ്റു ക്ഷേത്ര വഴിപാടുകൾ, ക്ഷേത്രം ശാന്തി അഭിലാഷ് ശാന്തിയുടെ അനുഗ്രഹ പ്രഭാഷണം എന്നിവയോടെ ആചരിച്ചു.
മുള്ളരിങ്ങാട് ശാഖയിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, വണ്ണപ്പുറം സതീഷിന്റെ പ്രഭാഷണം, കാളിയാർ ശ്രീരഞ്ജിനി ടീച്ചർ നടത്തുന്ന ഗുരുദേവ കൃതികളുടെ പാരായണം അമൃത ഭോജനം എന്നിവ നടന്നു. കഞ്ഞിക്കുഴി ശാഖയിലെ മഹാസമാധി ദിനാചരണം ക്ഷേത്രത്തിൽ നടന്നു. ഗുരുപൂജ സമൂഹപ്രാർത്ഥന, പ്രഭാഷണം എന്നിവ നടന്നു. യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ, കമ്മിറ്റിയംഗങ്ങളായ പി.ടി. ഷിബു, എ.ബി. സന്തോഷ്, കെ.കെ. മനോജ്, സ്മിത ഉല്ലാസ്, സി.വി. സനോജ് എന്നിവർ പങ്കെടുത്തു.
വണ്ണപ്പുറം ഗുരുമന്ദിരത്തിൽ അഡ്മിനിസ്‌ട്രേറ്റർ എ.ബി. സന്തോഷിന്റെ നേതൃത്വത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, ഉപവാസം, അമൃത ഭോജനം എന്നിവ നടന്നു. ഓലിക്കാമറ്റം ഗുരദേവക്ഷേത്രത്തിൽ മഹാദേവാനന്ദ സ്വാമിയുടെ (ശിവഗിരി മഠം) മുഖ്യകാർമ്മികത്വത്തിൽ ഉപവാസം സമൂഹപ്രാർത്ഥന എന്നിവ നടന്നു. പഴയരിക്കണ്ടം, വെണ്മണി, ബാലനാട്, പുളിക്കത്തൊട്ടി, മലയിഞ്ചി, പൂമാല, പുറപ്പുഴ, കരിങ്കുന്നം, കുണിഞ്ഞി, വെള്ളംനീക്കിപ്പാറ, വഴിത്തല, കുടയത്തൂർ, മുട്ടം ഗുരുദേവക്ഷേത്രങ്ങളിലും കാഞ്ഞിരമറ്റം, മഞ്ഞള്ളൂർ, അറക്കുളം ഗുരുമന്ദിരങ്ങളിലും മുണ്ടൻമുടി, കാളിയാർ ടൗൺ, തൊമ്മൻകുത്ത്, കാളിയാർ, കോടിക്കുളം, പെരിങ്ങാശേരി, കുളപ്പാറ, ചെപ്പുകുളം, വെള്ളാന്താനം, കുമാരമംഗലം, നാഗപ്പുഴ, കല്ലൂർക്കാട്, കലൂർ ശാഖകളിലും ഗുരുപൂജ, സമൂഹപ്രാർത്ഥന, പ്രഭാഷണം, അമൃത ഭോജനം എന്നിവ നടന്നു.
അടിമാലി യൂണിയൻ
അടിമാലി യൂണിയനിലെ 27 ശാഖകളിലും ഗുരുപൂജ ഉപവാസം പ്രാർത്ഥന പ്രഭാഷണം ശാന്തി യാത്ര എന്നീ പരിപാടികളോടെ സമാധിദിനം വിപുലമായി ആചരിച്ചു. യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് സുനു രാമകൃഷ്ണൻ യൂണിയൻ യൂണിയൻ സെക്രട്ടറി കെ.കെ. ജയൻ, ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. നൈജു രവീന്ദ്രനാഥ്, യൂണിയൻ കൗൺസിലർമാരായ മോഹനൻ തലച്ചിറ, ബിനു കുന്നേൽ, വിജയൻ പച്ചോലിൽ, വിക്രമൻ സി.വി, മനോജ് കുമാർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് കമലകുമാരി ബാബു, സെക്രട്ടറി ജെസ്സി ഷാജി, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കിഷോർ, സെക്രട്ടറി ബാബുലാൽ, ജില്ലാ കമ്മിറ്റിയംഗം ദീപു വിജയൻ എന്നിവർ യൂണിയൻ പ്രതിനിധികളായി ചടങ്ങുകളിൽ പങ്കെടുത്തു. വിവിധ ശാഖാ നേതാക്കൾ നേതൃത്വം നൽകുന്ന പരിപാടികളിൽ പ്രീത് ഭാസ്‌കർ, ഡോ. സുമ, ബാബുലാൽ, വിജയൻ പച്ചോലിൽ, വിജയപ്രകാശ്, കമല കുമാരി ബാബു എന്നിവർ ഗുരുദേവ പഠന ക്ലാസുകൾ നയിച്ചു.
നെടുങ്കണ്ടം യൂണിയൻ
പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാ സമാധി ഭക്തിപൂർവ്വം ആചരിച്ചു. യൂണിയനിലെ എല്ലാ ശാഖാകളിലും ഗുരുദേവ ക്ഷേത്രങ്ങൾ, ശാഖാ മന്ദിരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് രാവിലെ മുതൽ ഉപവാസത്തോടെ സമൂഹ പ്രാർത്ഥന, ഗുരു പൂജയിലും ഗുരുദേവ കൃതികളുടെ പാരായണത്തിലും പ്രത്യേക പൂജകളിലും ഭക്തർ പങ്കെടുത്തു. ഉച്ചക്ക് മൂന്നിന് ശാന്തി യാത്രയ്ക്കും സമാധി ഗാനത്തിനും ശേഷം സമൂഹ സദ്യ നടത്തി. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ യൂണിയനിലെ മുഴുവൻ ശാഖാകളിലും സന്ദർശിക്കുകയും ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
ഇടുക്കി യൂണിയൻ
ഗുരുദേവ മഹാസമാധി ആചരണം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ഗുരുദേവ ക്ഷേത്രങ്ങളിൽ ഗുരുപുഷ്പാഞ്ജലിയോടു കൂടി പ്രഭാതത്തിൽ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് അഖണ്ഡനാമജപവും ശാന്തി യാത്രയും സമാധി അനുസ്മരണ സമ്മേളനങ്ങളും അന്നദാനവും നടന്നതായി ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അറിയിച്ചു. വാഴത്തോപ്പ്, മുരിക്കാശ്ശേരി, ഉപ്പുതോട്, കിളിയാറുകണ്ടം, ഇടുക്കി പ്രകാശ്, ചുരുളി, ഡബിൾകട്ടിംഗ്, തോപ്രാംകുടി, കീരിത്തോട്,പൈനാവ്, കള്ളിപ്പാറ, കുളമാവ്, പെരിഞ്ചാംകുട്ടി, കരിക്കിൻമേട്, മണിയാറൻകുടി, കനകക്കുന്ന്, വിമലഗിരി, തങ്കമണി എന്നിവിടങ്ങളിൽ സമാധി ആചരണ ചടങ്ങുകൾ നടന്നു. ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി സെൽവം, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, യോഗം ഡയറക്ടർ സി.പി. ഉണ്ണി, കൗൺസിലർമാരായ നേഷ് കുടിയക്കയത്ത്, കെ.എസ്. ജിസ്, ഷാജി പുലിയാമറ്റം, ജോബി കണിയാൻകുടി, അനീഷ് പച്ചിലാംകുന്നേൽ, പഞ്ചായത്ത് കമ്മിറ്റി അംഗം ഷീലരാജീവ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ, വനിതാ സംഘം പ്രസിഡന്റ് വത്സമ്മ ടീച്ചർ, മിനി സജി, പ്രീത ബിജു ജോമോൻ കണിയാൻകുടിയിൽ, പി.എൻ. സത്യൻ, ഹേന്ദ്രൻ ശാന്തികൾ, പ്രമോദ് ശാന്തികൾ, വിഷ്ണു രാജു, അനൂപ് പ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.