
കാമാക്ഷി: അന്നപൂർണ്ണേശ്വരി ഗുരുകുലം ആചാര്യനായിരുന്ന കുമാരൻ തന്ത്രികളുടെ ദേഹവിയോഗത്തിന്റെ 41ാം ദിവസമായ നാളെ കാമാക്ഷി എസ് എൻ ഓഡിറ്റോറിയത്തിൽ മോക്ഷദീപവും യതിപൂജയും അനുസ്മരണസമ്മേളനവും നടത്തും. നൂറോളം ക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ആദ്ധാത്മിക ആചാര്യനുമായിരുന്നു കുമാരൻ തന്ത്രികൾ. 23 ന് രാവിലെ ഗുരുകുലത്തിൽ ശിഷ്യപരമ്പരകളുടെ നേതൃത്വത്തിൽ വേദമന്ത്രജപം ശാന്തിഹവനം എന്നിവയും 11 ന് സച്ചിദാനന്ദസ്വാമി, ബോധിതീർത്ഥസ്വാമി ഗുരുപ്രകാശം സ്വാമി, ശ്രീനാരായണധർമ്മവൃതസ്വാമി,ലാലൻ തന്തികൾ എന്നിവരുടെ നേതൃത്വത്തിൽ മോക്ഷ ദീപചടങ്ങുകളും നടക്കും. 11.45 ന് കാമാക്ഷി അന്നപൂർണ്ണേശ്വരീ ഗുരുകുലത്തിലെ താന്ത്രിക സ്ഥാനാരോഹണവും നടക്കും .12ന് നടക്കുന്ന അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.മലനാട് എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ അദ്ധ്യക്ഷതവഹിക്കും. എസ്. എൻ ട്രസ്റ്റ് മെമ്പർ ശ് പ്രീതി നടേശൻ ഭദ്രദീപപ്രകാശനം നടത്തും. ശിവഗിരി ധർമ്മസംഘംട്രസ്റ്റ് പ്രസിഡന്റ് സച്ചിദാന്ദസ്വാമികൾ കുമാരൻ തന്ത്രി അനുസ് മരണ പ്രഭാഷണം നടത്തും. മന്ത്രി റോഷി അഗസ്റ്റിൻ തന്ത്രവിദ്യാപീഠത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം.മണി, വാഴൂർ സോമൻ ജില്ല പ്‌ളാനിംഗ്‌സമിതി ഉപാദ്ധ്യക്ഷൻ സി.വി.വർഗ്ഗീസ്, ചെമ്പൻകുളം ഗോപി വൈദ്യർ .പി.രാജൻ, സജി പറമ്പത്ത് ,സുരേഷ് കോട്ടയ്ക്കകത്ത്, വിനോദ് ഉത്തമൻ ശ്രിമതി അനുമോൾ വിനേഷ്, ശ്രി.റെജി മുക്കാട്ട് ശ്രിമതി ചിഞ്ചു ബിനോയി, രവിന്ദ്രൻ നായർ, രതീഷ്‌കു
മാ ർ, കെ.എസ് പ്രസാദ്, .വി.കെ.ജനാർദ്ദനൻ,,എന്നിവർസംസാരിക്കും.ഗുരുകുലം പ്രസിഡന്റ് കെ.എസ്.സുരേഷ്ശാന്തി സ്വാഗതവും സെക്രട്ടറി വി.ബിസോജ് ശാന്തി നന്ദിയും പറയും.