തൊടുപുഴ: രോഗീ സുരക്ഷാ ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി ചാഴികാട്ട് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ റാലി സംഘടിപ്പിച്ചു. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ആശുപത്രി അങ്കണത്തിൽ സമാപിച്ച റാലി തൊടുപുഴ ഡി.വൈ.എസ്.പി. മധു ബാബു ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരമുള്ള ചിന്താവിഷയമായ സുരക്ഷിതമായ മരുന്നുകളുടെ ഉപയോഗം എന്ന ആശയം ഉൾകൊണ്ടുള്ള പ്രതിജ്ഞ ഇടുക്കി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ അജി പി. എൻ. ചൊല്ലിക്കൊടുത്തു. ആശുപത്രി ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫൻ സംസാരിച്ചു. സീനിയർ കൺസൾട്ടന്റ് ഡോ. ജെസ്‌ലി കെ. എബ്രഹാം സുരക്ഷിതമായ മരുന്നുകളുടെ ഉപയോഗം എന്ന വിഷയത്തിൽ സെമിനാർ എടുത്തു.

ഫോട്ടോ: ക്യാപ്ഷൻ രോഗീ സുരക്ഷാ ബോധവൽക്കരണ വാരാചരണത്തിന്റെ ഭാഗമായി ചാഴികാട്ട് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റാലി തൊടുപുഴ ഡി.വൈ.എസ്.പി. മധു ബാബു ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.