jail

മുട്ടം: സാമൂഹ്യനീതി വകുപ്പിന്റെനേതൃത്വത്തിൽ നടത്തിവരുന്ന 'നേർവഴി' പദ്ധതിയുടെ ഭാഗമായി ജില്ലാ ജയിലിൽ തടവുകാർക്ക്‌വേണ്ടി നൈപുണ്യ വികസന ബോധവൽക്കരണ പരിപാടികൾ നടത്തി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ നിയമസഹായ അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി. എ. സിറാജുദീൻ നിർവഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ബിനോയ് വി.ജെ.അദ്ധ്യക്ഷതവഹിച്ചു. ജയിൽ സൂപ്രണ്ട് സമീർ എ, ജില്ലാ പ്രൊബേഷൻ ഓഫീസർ ജി.ഗോപകുമാർ, വെൽഫെയർ ഓഫീസർ ഷിജോതോമസ് എന്നിവർ സംസാരിച്ചു. മൂന്ന് ദിവത്തെ പരിശീലനത്തിൽ വ്യക്തിത്വ വികസന ക്ലാസുകൾ, തൊഴിൽ പരിശീലനം, മാനസികസമ്മർദ്ദം ലഘൂകരിക്കുന്നതിനുള്ള പ്രോഗ്രാമുകൾ, നിയമ അവബോധ ക്ലാസ്സുകൾ,ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ്സുകൾ എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രൊട്ടക്ഷൻ ഓഫീസർജോമറ്റ് ജോർജ്, പ്രൊബേഷൻ അസിസ്റ്റന്റ് മാത്യൂസ് തങ്കച്ചൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഷാരോൺജോർജ്ജ് എന്നിവർ ക്ലാസ്സുകൾക്ക്‌നേതൃത്വം നൽകി.