muttukad
മുട്ടുകാട് ബൈസൺവാലി റോഡ്‌

മുട്ടുകാട്:തകർന്ന് തരിപ്പണമായി മുട്ടുകാട്-ബൈസൺവാലി റോഡ്.സ്‌കൂൾ കുട്ടികളും വിനോദ സഞ്ചാരികളടക്കമുള്ളവർ സഞ്ചരിക്കുന്ന
റോഡാണ് വർഷങ്ങളായി തകർന്ന് കുണ്ടും കുഴിയുമായിത്തീർന്നത്. മഴപെയ്താൽ റോഡിൽ വെള്ളം കെട്ടി നിൽക്കും.വാഹനങ്ങൾ കടന്നുപോകുമ്പോൾ കുഴികളിൽ കെട്ടി നിൽക്കുന്ന ചെളിവെള്ളം കാൽനട യാത്രക്കാരുടെ വസ്ത്രങ്ങളിൽ തെറിക്കുന്നത് പതിവാണ്.ടൂറിസം കേന്ദ്രങ്ങളായ ചിന്നക്കനാൽ, ആനയിറങ്കൽ മേഖലയിലേക്കും മൂന്നാറിലേക്കും ഇതുവഴിയാണ് കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കുന്നത്.ഗ്യാപ് റോഡിൽ തടസ്സങ്ങളുണ്ടാകുമ്പോൾ പ്രധാന പാതയായും മാറും.നാട്ടുകാർ നിരവധി നിവേദനങ്ങൾ നൽകിയിട്ടും റോഡ് നവീകരണം ഇനിയും പ്രാവർത്തികമായില്ല.