ചെറുതോണി: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ തല ക്രിക്കറ്റ് ടൂർണമെന്റ് 28ന് ഇടുക്കി സ്‌പോർട്‌സ് കൗൺസിൽ (ഐ.ഡി.എ) സ്റ്റേഡിയത്തിൽ നടക്കും. ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജോ മങ്ങാടിന്റെ അദ്ധ്യക്ഷതയിൽ രാവിലെ ഒമ്പതിന് ചേരുന്ന ഉത്ഘാടനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ദേവികുളം, ഇടുക്കി, പീരുമേട്, തൊടുപുഴ, ഉടുമ്പൻചോല എന്നീ അഞ്ചു മേഖലകളിലെ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. സമാപനയോഗം ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജോ ആലുക്കൽ ഉദ്ഘാടനം ചെയ്യും. ഇടുക്കി സബ് ഇൻസ്‌പെക്ടർ ചാർളി ജോസഫ് വിജയികൾക്ക് സമ്മാന വിതരണം നടത്തും.