ഇടുക്കി: ഒക്ടോബർ 2 മുതൽ 8 വരെ ആചരിക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ മൽസരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 2, 3 തീയതികളിലായി ജില്ലാതല മൽസരങ്ങളും എട്ടിന് സംസ്ഥാനതല മൽസരങ്ങളും നടത്തും. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 2000/ 1000/, 500/രൂപ വീതവും സംസ്ഥാനതലത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5000/, 3000/, 1500/രൂപ വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും, റോളിങ്ങ് ട്രോഫിയും സമ്മാനിക്കും. ജില്ലാതലമൽസരങ്ങൾ കട്ടപ്പന ഗവ.ട്രൈബൽ ഹൈസ്‌കൂളിൽ ഒ നടത്തും. അംഗീകാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും അധികാരികളുടെ സാക്ഷ്യപ്പെടുത്തലോടുകൂടി എത്തുന്ന രണ്ട് പേർക്ക് വീതം ഓരോ വിഭാഗത്തിലും പങ്കെടുക്കാം. ക്വിസ് മൽസരത്തിൽ 2 പേർ ഉൾപ്പെടുന്ന ഒരു ടീമിന് ഒരു സ്ഥാപനത്തിൽ നിന്നും പങ്കെടുക്കാം. ഹയർസെക്കന്ററി തല മത്സരാർത്ഥികളെ കോളേജ് വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. കൂടുതൽ വിവരങ്ങൾ ഇടുക്കിസോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ, ഫോൺ മുഖാന്തിരമോ അറിയാംഫോൺ: (04862 232505)9946413435.