തൊടുപുഴ: ആഗസ്റ്റിൽ നടത്തിയ ഹയർ സെക്കണ്ടറി തുല്യത പരീക്ഷയിൽ ഇടുക്കി ജില്ലയിൽ 83.67 ശതമാനം വിജയം. അടിമാലി എസ്. എൻ. ഡി. പി. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ പരീക്ഷ എഴുതിയ ആൽബി. ജോയി, ബിന്ദു മോൾ. പി. ടി എന്നിവർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചു. ആഗസ്റ്റ് 13 മുതൽ 20 വരെ ആയിരുന്നു ഹയർ സെക്കണ്ടറി തുല്യത പരീക്ഷ. ജി എച്ച് എസ് എസ് തൊടുപുഴ, സെന്റ് ജോർജ്ജ് എച്ച് എസ് എസ് കട്ടപ്പന, ജി എച്ച് എസ് എസ് മറയൂർ എന്നിവയായിരുന്നു ജില്ലയിലെ മറ്റു പരീക്ഷാ കേന്ദ്രങ്ങൾ. 154 പേരാണ് പരീക്ഷ എഴുതിയത്. ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിലായിരുന്നു എല്ലാവരും പരീക്ഷ എഴുതിയത്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയാണ് ഹയർ സെക്കണ്ടറി തുല്യത കോഴ്‌സുകൾ നടത്തുന്നത്.