പീരുമേട്:പീരുമേട്പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളുടെശല്യം രൂക്ഷമായി . കാൽ നടയാത്രക്കാർക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ നായ്ക്കളുടെ ശല്യം എത്തിനിൽക്കുകയാണ്. സ്‌കൂൾ വിദ്യാർത്ഥികൾക്കും പ്രായമായവർക്കും ഭയം മൂലം യാത്രാ ഒറ്റയ്ക്ക് യാത്രചെയ്യാനാവാത്ത അവസ്ഥയാണ്.സർക്കാർ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും നടപടികളും എടുക്കുന്നുണ്ടെങ്കിലും അലഞ്ഞു നടക്കുന്ന നായ്ക്കളുടെ എണ്ണത്തിൽനാൾക്കുനാൾ വർദ്ധനവുണ്ടാകുന്നത് പ്രതിരോധിക്കാനാവുന്നില്ല.. പീരുമേട് ടൗൺ, ആശുപത്രി ജംഗ്ഷൻ, കച്ചേരി ക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലും പാമ്പനാർ ടാക്‌സി സ്റ്റാന്റ്, മാർക്കറ്റ് ഭാഗം, പഴയ പാമ്പനാർ, കരടിക്കുഴി, കല്ലാർ തുടങ്ങിയ സ്ഥലങ്ങളിലും നൂറുകണക്കിനു നായ്കൾ അലഞ്ഞു നടക്കുന്നു. വണ്ടിപ്പെരിയാർ പഞ്ചായത്തിലും അലഞ്ഞ് തിരിഞ്ഞു നടക്കുന്ന നായ്ക്കളുടെ എണ്ണം കൂടിയിരിക്കയാണ്. മഞ്ചുമല ജംഗ്ഷൻ പെരിയാർ സ്റ്റാന്റ്, മാർക്കറ്റ്, പെരിയാർ ആശുപത്രി ഭാഗം, പെട്രോൾ പമ്പ് ഭാഗം വാളാ ഡി,ഇവിടെയൊക്കെ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന നായ്ക്കളെക്കാണാം. കുമളി പ്രദേശത്ത് അലഞ്ഞുതിരിയുന്ന നായ്ക്കൾ കഴിഞ്ഞ ദിവസംഒൻപത്പേരെ മാരകമായി കടിച്ച് പരിക്കൽപ്പിച്ചിരുന്നു. പാൽ വാങ്ങാൻ പോയ വരെയും, ജോലിക്കു പോയവരെയുമാണ് നായ്ക്കൾ കഴിഞ്ഞ ദിവസം കടിച്ചത്. തേക്കടി കവല, കെ എസ് ആർ ടി സി ഡിപ്പോ ,വലിയ കണ്ടം, ചെളി മട, റോസാപ്പൂക്കണ്ടം, ഒന്നാം മൈൽ, അമരാവതി, രണ്ടാം മൈൽ ,കുമളി ടൗൺ, സർക്കാർ ആശുപത്രി കവല,തുടങ്ങി നൂറ് കണക്കിനു അലഞ് നടക്കുന്ന നായ്ക്കളുടെ ശല്യം വർദ്ധിച്ചിരിക്കുന്നു.