 
പീരുമേട്: ആദ്യമൊക്കെ പേപ്പറിൽ കുത്തിക്കുറിച്ചിട്ടു, പിന്നെ അതൊക്കെ അടുക്കും ചിട്ടയും വരുത്തിയതോൾ മികവൊത്ത പാട്ടുകളായി, അങ്ങനെ സജീവനും ഒരു ഇരുത്തംവന്ന ഗാന രചയിതാവായി. പീരുമേട് സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർപുലിക്കുന്ന് കൈതമറ്റം സജീവനാണ് ഗാനരചയിതാക്കളുടെ പട്ടികയിലേയ്ക്ക് നടന്ന് കയറിയത്. ജോലിക്കിടയിൽ ഉണ്ടാകുന്ന പിരിമുറുക്കവും മാനസിക സംഘർഷവും മാറി ഉല്ലാസവാനായി ഇടപെടാനും സൗമ്യമായി പെരുമാറാനും തനിക്കാകുന്നത് പാാെഴുത്ത് ശീലമാക്കിയതുകൊണ്ടാണെന്ന് അദ്ദേഹം ഉറച്ച വിശ്വാസത്തിലാണ്. . പുസ്തകം വായനയായിരുന്നു ആദ്യ കാലത്തെ വിനോദം. അതിലൂടെ കിട്ടിയ അറിവുകൾ ഓരോന്നും കുറിച്ചിടുമായിരുന്നു. പിന്നീട് സോഷ്യൽ മീഡിയയുടെ വരവോടെ എഴുത്തും വായനയും സോഷ്യൽ മീഡിയയിലായി. മൂന്നു വർഷങ്ങൾക്ക് മുമ്പാണ് പാട്ടെഴുത്ത് തുടങ്ങിയത് ആദ്യമൊക്ക എഴുതിയ പാട്ടുകൾ മറ്റാരെയും കാണിക്കാറില്ലായിരുന്നു. പിന്നീടാണ് ഭാര്യ ബിന്ദു ഇതൊക്കെ മനസിലാക്കി കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളും അകമഴിഞ്ഞ് പ്രോൽസാഹിപ്പിച്ചു. സുഹൃത്തുക്കളുടെ നിർബന്ധത്തിൽ എഴുതിയ പാട്ടുകളാണ് മുണ്ടക്കയം വെള്ളനാടി ക്ഷേത്രത്തിൽ സ്ഥിരമായി പാടുന്നത്. സജീവന്റെ മക്കൾ അജയും അക്ഷയും പാട്ടെഴുതാനും, റിക്കാർഡിംഗിനും അച്ഛനെ പ്രോത്സാഹിപ്പിക്കാറുണ്ട്. താനെഴുതിയ ഈ പാട്ടുകൾ കേട്ടാണ് എല്ലാദിവസവും സജീവൻ പീരുമേട്ടിലേക്ക് ജോലിക്ക് പുറപ്പെടുന്നത്. വർഷങ്ങളായി വായനയും അതിലൂടെ ലഭിച്ച ജ്ഞാനവും പകർന്ന് എഴുതുകയായിരുന്നു. സജീവന്റെ ള വലിയ ആഗ്രഹം സിനിമയ്ക്കായി ഒരു ഗാനം എഴുതുക എന്നതാണ് .