നെടുംങ്കണ്ടം: മെഡിസെപ്പ് പദ്ധതിയിൽ ഹൈറേഞ്ച് മേഖലയിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തണമെന്ന് എൻ ജി ഒ യൂണിയൻ ഉടമ്പൻചോല ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സി .ഗാഥ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ടൈറ്റസ് പൗലോസിന്റെ അദ്ധളക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബിജു സത്യൻ രക്തസാക്ഷി പ്രമേയവും പി ബ്രൈറ്റ്‌മോൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.സെക്രട്ടറി കെ വി രവീന്ദ്രനാഥ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി എസ് റെജിമോൻ വരവ് ചെലവ് കണക്കുംറിപ്പോർട്ടും വരവ് ചെലവ് കണക്കുകളും സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു.
പുതിയ ഭാരവാഹികളായി ടൈറ്റസ് പൗലോസ് (പ്രസിഡന്റ്) സുജോ പി ജോൺ,പി എ ജാൻസി (വൈസ് പ്രസിഡന്റ്മാർ) കെ വി രവീന്ദ്രനാഥ് (സെക്രട്ടറി) ബിജു സത്യൻ,ബ്രൈറ്റ്‌മോൻ (ജോയിന്റ് സെക്രട്ടറിമാർ)റ്റി എസ് റെജിമോൻ (ട്രഷറർ)എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.