തൊടുപുഴ: ബാങ്ക് ശാഖകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബി.ഇ.എഫ്.ഐ. ആഭിമുഖ്യത്തിൽ ജീവനക്കാർ അവകാശ ദിനം ആചരിച്ചു.
ശാഖകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പുറംകരാർ സമ്പ്രദായം നിറുത്തലാക്കുക, സബ്‌സിഡിയറികൾ മുഖാന്തിരമുള്ള കരാർവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബി.ഇ.എഫ്.ഐ. ആഭിമുഖ്യത്തിൽ അവകാശ ദിനം ആചരിച്ചത്. ഡിമാന്റുകളടങ്ങിയ ബാഡ്ജ് ധരിച്ചാണ് ജീവനക്കാർ ജോലിക്ക് ഹാജരായത്.
തൊടുപുഴയിൽ കനറാ ബാങ്കിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ബി.ഇ.എഫ്.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി എൻ .സനിൽ ബാബു ഉദ്ഘാടനം ചെയ്തു. പി.എൻ. പീയുഷ്, സന്ദീപ് കെ.എസ്., അമീഷ് ഡോമിനിക് തുടങ്ങിയവർ സംസാരിച്ചു.