അറക്കുളം: കാഞ്ഞാർ മണപ്പാടി മഞ്ഞകുന്നേൽ അവിരാച്ചൻ്റെ വീടിനടുത്ത് റോഡിൽ നിന്ന് പെരുമ്പാമ്പിനെ പിടി കൂടി.പെരുമ്പാമ്പ് റോഡിൽ കിടക്കുന്നത് കണ്ട് അതുവഴി വാഹനത്തിൽ വന്നവരാണ് ആദ്യം കാണുന്നത്.വിവരം അറിഞ്ഞെത്തിയ പ്രദേശവാസികളും മൂലമറ്റം ഫോറസ്റ്റ് അധികൃതരും ചേർന്ന് പാമ്പിനെ പിടി കൂടി.
കുടയത്തൂർ: അന്ധ വിദ്യാലയത്തിന് സമീപത്തു നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെ പൈനാപ്പിൾ കൃഷിയിടത്തിൽ ജോലിക്ക് എത്തിയവരാണ് പെരുമ്പാമ്പിനെ കണ്ടത്.ഇവർ കുടയത്തൂർ സ്വദേശിയായ ഫോറസ്റ്റ് ഉദ്യാഗസ്ഥൻ അനിൽകുമാറിനെ വിവരം അറിയിച്ചു.അനിൽകുമാറും പ്രദേശവാസികളും ചേർന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.25 കിലോയോളം ഭാരമുണ്ട്.പിന്നീട് ഇതിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. കഴിഞ്ഞ ദിവസം മൂലമറ്റത്തു നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.