നെടുങ്കണ്ടം: കനത്ത മഴമൂലം മാറ്റിവെച്ച ഉടുമ്പൻചോല നിയോജകമണ്ഡലംതല ഓണമഹോത്സവ സമാപന പരിപാടികൾ ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
24ന് ഉച്ചകഴിഞ്ഞ് നാലിന് നെടുങ്കണ്ടം മൃഗാശുപത്രിക്ക് സമീപം അഖില കേരള വടം വലി മത്സരം നടക്കും. 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് നെടുങ്കണ്ടം പഞ്ചായത്ത് ബസ് സ്റ്റാന്റിൽ നിന്നും കിഴക്കേ കവലയിലേക്ക്‌സാംസ്‌കാരിക റാലി നടക്കും. തുടർന്ന് നടക്കുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എം.എം. മണി എം.എൽ.എ
അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ജനപ്രതിനിധികൾ രാഷ്ട്രീയ,
സാംസ്‌ക്കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കും. യോഗത്തിന് ശേഷം നെടുങ്കണ്ടം മർച്ചന്റ് അസോസിയേഷൻ സ്‌പോൺസർ ചെയ്യുന്ന ആലപ്പുഴ റെയ്ബാൻ ഓർക്കസ്ട്രയുടെ ഗാനമേളയും നടക്കുമെന്ന് സംഘാടക സമിതി
ജനറൽ കൺവീനർ പി.എൻ വിജയൻ, വൈസ് ചെയർമാൻ
എം.എൻഗോപി, ഭാരവാഹികളായ സിബി മൂലേപറമ്പിൽ, ജിൻസൻ പൗവ്വത്ത്, ഷിഹാബുദീൻ ഈട്ടിക്കൽ, ജെയിംസ് മാത്യു, എം.എസ് മഹേശ്വരൻ എന്നിവർ അറിയിച്ചു.