നെടുങ്കണ്ടം : സത്യസായി സേവാ സംഘടന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുണാപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് വാട്ടർ പ്യൂരിഫയർ നൽകി. ജില്ലാ മഹിള സർവ്വീസ് ഇൻചാർജ്ജ് ശ്രീദേവി എസ് ലാൽ നിന്ന് ജില്ലാ അസി. മെഡിക്കൽ ഓഫീസർ ഡോ. സുഷമ ഏറ്റുവാങ്ങി. മെഡിക്കൽ ഓഫീസർ ഡോ. ജ്യോതിഷ് ജയകൃഷ്ണൻ, സന്തോഷ് ലാൽ , ആശുപത്രി അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.