malanad
കുമാരൻ തന്ത്രി അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി: കാമാക്ഷി അന്നപൂർണ്ണേശ്വരി ഗുരുകുല ആചാര്യൻ കുമാരൻ തന്ത്രി അനുസ്മരണം എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അദ്ധ്യക്ഷത വഹിച്ചു. നൂറോളം ക്ഷേത്രങ്ങളിൽ തന്ത്രിയായിരുന്ന കുമാരൻ തന്ത്രിയുടെ ദേഹവിയോഗം ആഗസ്റ്റ് 14ന് ആയിരുന്നു. തന്ത്രിയുടെ മണ്ഡലദിനാചരണവും മോക്ഷദീപവും യതി പൂജയുമാണ് ഇന്നലെ പാറക്കടവിൽ നടന്നത്. ഗുരുകുലം തന്ത്രവിദ്യാപീഠത്തിന്റെ മൂലധന സ്വീകരണം ശിവഗിരി ധർമ്മസംഘം സ്റ്റേറ്റ് ഡയറക്ടർ ബോർഡ് അംഗം ബോധിതീർത്ഥ സ്വാമികൾ നിർവഹിച്ചു. മൂലധന സമർപ്പണം സുരേഷ് കാച്ചനോലിയ്ക്കൽ നടത്തി. കുമാരൻ തന്ത്രി സ്മാരക താന്ത്രിക വിദ്യാപീഠ ശിലാസ്ഥാപനം കർമ്മം വാഴൂർ സോമൻ എം.എൽ.എ നിർവഹിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിഞ്ചു ബിനോയ്, മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ. സോമൻ,​ ഇടുക്കി യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽബം,​ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് രവീന്ദ്രൻനായർ, പി.കെ. ജനാർദനൻ എന്നിവർ പ്രസംഗിച്ചു. കെ.എസ്. സുരേഷ് തന്ത്രി സ്വാഗതവും ഗുരുകുലം സെക്രട്ടറി വി.എസ്. സോജു ശാന്തി നന്ദിയും പറഞ്ഞു. ബോധിതീർത്ഥ സ്വാമികൾ,​ നാരായണധർമ്മ വ്രതസ്വാമി,​ കുമാരൻ തന്ത്രിയുടെ പത്‌നി ലക്ഷ്മിക്കുട്ടി​ എന്നിവർ ചടങ്ങിനെത്തിയിരുന്നു. കുമാരൻ തന്ത്രി പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ ഭാരവാഹികളും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും എസ്.എൻ.ഡി.പി യോഗം ഭാരവാഹികളും തന്ത്രിയുടെ ശിഷ്യന്മാരുമുൾപ്പെടെ നൂറുകണക്കിന് ചടങ്ങിൽ പേർ പങ്കെടുത്തു.

കെ.എസ് സുരേഷ് ശാന്തി

പുതിയ തന്ത്രി

അന്നപൂർണ്ണേശ്വരി ഗുരുകുലത്തിന്റെ ആചാര്യനും പുതിയ തന്ത്രിയുമായി കെ.എസ് സുരേഷ് ശാന്തിയെ ശിവഗിരി മഠത്തിലെ ഗുരുപ്രകാശം സ്വാമികൾ പ്രഖ്യാപിച്ചു. ഇന്നലെ നടന്ന കുമാരൻ തന്ത്രി അനുസ്മരണച്ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്.