മുട്ടം: മുട്ടം, കുടയത്തൂർ, അറക്കുളം പഞ്ചായത്ത്‌ പ്രദേശങ്ങളിൽ ഹർത്താൽ പൂർണ്ണം.ടൗൺ പ്രദേശങ്ങളിൽ പെട്ടിക്കടകളും മറ്റ് ചില കച്ചവട സ്ഥാപനങ്ങളും ഒഴികെ പൂർണ്ണമായും അടഞ്ഞ് കിടന്നു. വില്ലേജ്, പഞ്ചായത്ത്‌ ഓഫീസുകൾ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചെങ്കിലും ജീവനക്കാർ കുറവായിരുന്നു.ജില്ലാ കോടതിയും മറ്റ് കോടതികളും പ്രവർത്തിച്ചു.ഇരു ചക്ര വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി.