നെടുങ്കണ്ടം : ലഹരി വസ്തു കഴിച്ച നിലയിൽ പെൺകുട്ടിയെയും 2 സുഹൃത്തുക്കളെയും കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോളജിൽ കയറാതെ പെൺകുട്ടി സുഹൃത്തുക്കൾക്കൊപ്പം പോവുകയായിരുന്നു. 16 വയസുകാരിയായ പെൺകുട്ടിയോടൊപ്പം 18 വയസുകാരാണ് ഒപ്പമുണ്ടായിരുന്നത്. 18 വയസുകാരന്റെ വീട്ടിലെത്തി ലഹരി പദാർത്ഥം ഉപയോഗിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നെടുങ്കണ്ടം പൊലീസ് യുവാവിന്റെ വീട്ടിലെത്തി പെൺകുട്ടിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു. പെൺകുട്ടി വീട്ടിൽ നിന്നും ഇട്ടു കൊണ്ടുവന്ന യൂണിഫോം ബാഗിൽ നിന്നും കണ്ടെത്തി. സംഭവത്തെ തുടർന്ന് പൊലീസ് പെൺകുട്ടിക്ക് കൗൺസിലിങ് നൽകി. പെൺകുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി അവർക്കൊപ്പം വിട്ടയച്ചതായും പൊലീസ് അറിയിച്ചു.