 
പൊലീസും നേതാക്കളും ഇടപെട്ട് രംഗം ശാന്തമാക്കി
നെടുങ്കണ്ടം :കർഷക സംഘം ജില്ലാ സമ്മേളനം നടന്ന നെടുങ്കണ്ടത്ത് സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളന വേദിയിലേക്ക് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധം പ്രകടനം നടത്തി. സമ്മേളനം കിഴക്കേകവലയിലെ പള്ളിക്ക് സമീപം പോപ്പുലർ ഫ്രണ്ട് സ്ഥാപിച്ച പതാകകൾ കർഷകസംഘം പ്രവർത്തകൻ വലിച്ചെറിഞ്ഞുവൊരോപിച്ചാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂട്ടമായി എത്തിയത്.രണ്ട് ദിവസമായി നടക്കുന്ന സി. പി. എം പോഷക സംഘടനയായ കർഷകസംഘം
സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം.പ്രകാശൻ മാസ്റ്റർ വേദിയിൽ പ്രസംഗിക്കവെയാണ് ഇരു വിഭാഗ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉപ്പുയത്. വേദിയിലിരുന്ന നേതാക്കൾ സ്ഥലത്തെത്തി പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും പിഴുതെറിഞ്ഞ കൊടികളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വേദിയിലേക്ക് മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തുകയായിരുന്നു. ഈ സമയം ഡിവൈഎഫ്‌ഐ പ്രവർത്തകരും സംഘടിച്ച് പ്രതിരോധം തീർത്തതോടെ നെടുങ്കണ്ടം സി.ഐ ബി എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് രംഗത്തെത്തി ഇരുവിഭാഗംപ്രവർത്തകരെയും അനുനയിപ്പിച്ചു. നേതാക്കളും പ്രവർത്തകരെ നിയന്ത്രിച്ചതോടെ സംഘർഷത്തിന് അയവ്വരുകയായിരുന്നു.