പീരുമേട്: തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട് പീരുമേട് അസംബ്ലി മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർ,സെക്രട്ടറിമാർ, ബന്ധപ്പെട് ഉദ്യോഗസ്ഥരുടെയും ജനപ്രതികളെയും രാഷ്ട്രീയപാർട്ടികൾ എൻജിഒകൾ ,വ്യാപാരി വ്യവസായി സംഘടനകൾ, വിവിധ സംഘടന ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം ഇന്ന് രാവിലെ 11 30 ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരുന്നതാണ്. വാഴൂർ സോമൻ എം.എൽ.എ.യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ബന്ധപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.