തൊടുപുഴ: ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സിന്റെ ആഭിമുഖ്യത്തിൽ കാർത്യായനി കൃഷ്ണൻകുട്ടിയുടെ ' നാടൻ പാട്ടുകളുടെ അക്ഷരക്കൂട്ട് 'എന്ന കൃതിയുടെ ആസ്വാദനം നടത്തി. കവി വി. കെ. സുധാകരൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജൻ തെക്കുംഭാഗം വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി സജിതാ ഭാസ്ക്കരൻ, രമ പി. നായർ, സൂര്യഗായത്രി ദേവനന്ദ, കൗസല്യ കൃഷ്ണൻ, ശശികല ചുരുളി, ഷൈല സുരേഷ്, പി. സി. രോഷ്നി തുടങ്ങിയവർ പ്രസംഗിച്ചു.