 
തൊടുപുഴ: 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ കെ.എസ്.ആർ.ടി.സി പ്രതിപക്ഷ സംഘടനയായ ട്രാൻപോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ് ) പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിനു മുന്നോടിയായി കെ.എസ്.ആർ.ടി.സിയുടെ ജില്ലാ കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും നടത്തി. തൊടുപുഴ മിനി സിവിൽസ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിന് ഡി.സി.സി മുൻ പ്രസിഡന്റ് റോയി കെ. പൗലോസ് പതാക കൈമാറി. തുടർന്നു ഡിപ്പോയിൽ എത്തി ചേർന്ന ധർണ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി സിജി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡ്രൈവേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ബെന്നി മാത്യു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്, ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് ഷാഹുൽ ഹമീദ്, ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ, ജില്ലാ സെക്രട്ടറി പി.എസ്. സിജി എന്നിവർ സംസാരിച്ചു. ഡിപ്പോയിലേക്ക് നടന്ന മാർച്ചും ധർണയും ലത്തീഫ് മുഹമ്മദ്, മാർട്ടിൻ മാത്യു, സിറിൽ ജോർജ്, പോൾ ചാക്കോ എന്നിവർ നേതൃത്വം നൽകി.