road
കാട് പിടിച്ച് കിടക്കുന്ന റോഡ്

പീരുമേട്: ഈബൈപാസ് റോഡിഡിലൂടെ യാത്രചെയ്താൽ കടേത് റോഡേത് എന്ന് തിരിച്ചറിയാനാവില്ല. ദേശിയപാത 183 ൽ നിന്നും ഹെഡ് പോസ്റ്റ് ഓഫീസിനു സമീപത്തുകൂടി പീരുമേട് സർക്കാർ എൽ.പി.സ്‌കൂളിന്റെ മുമ്പിൽ എത്തുന്ന ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലായി കാടുകൾവളർന്ന് യാത്ര ദുഷ്ക്കരമാക്കുകയാണ്.കഴിഞ്ഞ പ്രളയത്തിൽ റോഡിന്റെ ചില ഭാഗങ്ങൾ ഒലിച്ചു പോയി. ദേശീയപാതയിൽ നിന്നും എണ്ണൂറ് മീറ്റർമാത്രം ദൂരമുള്ള ഈ ബൈപാസ് റോഡിലൂടെയാണ് എൽ.പി.സ്‌കൂളിലേക്ക് കുട്ടികൾ എത്തുന്നത്. ഇഴജന്തുക്കൾ ഇവിടെ സർവ്വസാധാരണമാണ്. ഇഴജന്തുക്കളുടെ ശല്യം കാരണം കുട്ടികളെ ഒറ്റയ്ക്ക് വിടാതെ മുതിർന്നവർ കുട്ടികളെ സ്‌കൂളിൽ കൊണ്ടു വിടാനും തിരികെ കൊണ്ടുവരാനും പോകേണ്ടി വരുന്നു. മാത്രമല്ല കാട്ടുപന്നിയുടെ ശല്യവും വളരെ കൂടുതലാണ് റോഡിന്റെ ഇരുവശങ്ങളിൽ നിന്നും കാട് വളർന്ന് ഒരാളിനു യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഈ ബൈപാസ് റോഡ്. 15 അടി വീതിയുള്ള റോഡ് കോൺക്രീറ്റ് ചില ഭാഗങ്ങളിൽ ഇടിഞ്ഞു പോയിട്ടുണ്ട്. ഗവൺമെന്റ് എൽ പി സ്‌കൂൾ, ഹെൽത്ത് സെന്റർ, ആരോഗ്യ കേന്ദ്രം , പിഡബ്ല്യുഡി. എഞ്ചിനിയർ ഓഫീസ്, പി.ഡബ്ലിയു.ഡി റോഡ് വിഭാഗം, അംഗൻവാടി, നിരവധി ഓഫീസുകളും മജിസ്‌ടേറ്റ് ബംഗ്ലാവ്, ഉൾപ്പെടെ നിരവധിയായ കുടുംബങ്ങളും ഈ റോഡിന്റെ ഇരുവശവും താമസിക്കുന്നു. ഒന്ന് ശ്രമിച്ചാൽ റോഡിന്റെ ദുർഗതി മാറുമെങ്കിലും അധികാരികളുടെ മൂക്കിനു താഴെയുള്ള റോഡിനെ പാടെ അവഗണിച്ചിരിക്കുകയാണ്.