കട്ടപ്പന : വനിതാ ശിശു വികസന വകുപ്പിന്റെയും കട്ടപ്പന ഐ സി ഡി എസിന്റെയും ആഭിമുഖ്യത്തിൽ ചക്കുപള്ളം പഞ്ചായത്തിൽ പേരന്റിങ് ക്ലിനിക്കിന്റെ പ്രവർത്തന ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ രാമചന്ദ്രൻ നിർവ്വഹിച്ചു.

കുട്ടികളിലെ അക്രമ വാസന, മാനസിക സംഘർഷങ്ങൾ മുതലായ പ്രശ്‌നങ്ങൾക്ക് കാരണം ശരിയായ രക്ഷാകർതൃത്വത്തിന്റെ അഭാവം ആണെന്ന പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് പാരന്റിംഗ് ക്യാമ്പുകൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ചക്കുപള്ളം പഞ്ചായത്തിലും ക്ലിനിക്കിന്റെ പ്രവർത്തനം ആരംഭിച്ചത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, നൂട്രീഷനിസ്റ്റ്, കരിയർ ഗൈഡൻസ് സ്‌പെഷ്യലിസ്റ്റ് എന്നിവരുടെ സേവനം പഞ്ചായത്ത് ക്യാമ്പിൽ ഏർപ്പെടുത്തും.

യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആഷ സുകുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡെൻസി വിഷയാവതരണം നടത്തി. സൈക്കോളജിസ്റ്റ് ആഷ്‌ലി കൗൺസിലിങ്ങിന് നേതൃത്വം നൽകി. ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്വേത ജിത്ത് പി .എസ്., കട്ടപ്പന അഡീഷണൽ സി ഡി പി ഒ ജാനറ്റ് എം. സേവ്യയർ, സ്‌കൂൾ കൗൺസിലർ റോസ്മി പി. ആന്റോ തുടങ്ങിയവർ സംസാരിച്ചു.