തൊടുപുഴ: തൊടുപുഴ കോതായിക്കുന്ന് സർക്കിൾ ജംഗ്ഷനിൽ ജോഷ് ട്രാവൽസ് ഓഫീസിന് സമീപം പള്ളിമുക്കിൽ ബിൽഡിംഗ്‌സിൽ പ്രവർത്തിക്കുന്ന ദൈവസഹായം നീതി ഫുഡ്‌സ്റ്റോളിൽ മോഷണം. ഷട്ടറിന്റെ പൂട്ട് കുത്തിപൊളിച്ച് മേശയിൽ കിടന്നിരുന്ന ഉദ്ദേശം 1500 രൂപയുടെ സിഗരറ്റും കുറെ പണവും മോഷ്ടിച്ചിട്ടുണ്ട്. പൂട്ട് പൊളിക്കാൻ ഉപയോഗിച്ച ചുറ്റികയും മറ്റും സമീപത്ത് നിന്നും ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പൊലീസിൽ പരാതി നൽകി. കഴിഞ്ഞയാഴ്ച യാക്കോബായ പള്ളിക്ക് സമീപമുള്ള കടകളുടെ ഷട്ടറിന്റെ പൂട്ടും പൊളിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അകത്ത് കടക്കാൻ പറ്റിയില്ല.