നെടുങ്കണ്ടം : എൽ.ഐ.സി. ഏജൻസ് സഹകരണസംഘത്തിന്റെ 25ാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് പി.റ്റി.സാംകുട്ടിയുടെ അദ്ധ്യക്ഷതയിൽ നെടുങ്കണ്ടം അർബൻ കോഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നു. എസ്.എസ്.എൽ.സി., പ്ലസ് ടൂ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച സംഘാംഗങ്ങളുടെ മക്കൾക്ക ക്യാഷ് അവാർഡും മെമന്റോയും നല്കി എൽ.ഐ.സി.ബ്രാഞ്ച് മാനേജർ എസ്. ഇന്ദ്രജിത്ത്, അസി.മാനേജർ കെ.പിമോഹൻദാസ് എന്നിവർ അവാർഡ് വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് ഷാജു സൈമൺ സ്വാഗതവും അംഗങ്ങളായ ലിസ്സി തോമസ്, ജോസ് തോമസ് എന്നിവർ ആശംസകളും നേർന്നു.