vellappalli
എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയനിലെ ശാഖാ പ്രവർത്തകരുടെ ദ്വിദിന പ്രവർത്തക ക്യാമ്പ് തേക്കടിയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു

 മൂവാറ്റുപുഴ യൂണിയനിലെ ദ്വിദിന പ്രവർത്തക ക്യാമ്പിന് തേക്കടിയിൽ തുടക്കം

കുമളി: എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെടുമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയനിലെ ശാഖാ പ്രവർത്തകരുടെ ദ്വിദിന പ്രവർത്തക ക്യാമ്പ് തേക്കടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗം സാമൂഹ്യ നീതിക്കു വേണ്ടി പൊരാടുന്ന സമര സംഘടനയാണ്. ഇപ്പോൾ യോഗം കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണ്. ലക്ഷ്യം നേടുന്നതുവരെ നിലപാടു തുടരുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷനായിരുന്നു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം കൊളുത്തി. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ,​ യോഗം ബോർഡ് മെമ്പർ അഡ്വ. രമേശ്,​ പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ,​ മൂവാറ്റുപുഴ യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജ,​ എം.ആർ. നാരായണൻ,​ ടി.വി. മോഹനൻ,​ അനിൽ കാവുംചിറ,​ യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം എസ്. വിൽസൻ,​ എൻ.ആർ. ശ്രീനിവാസൻ,​ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ,​ യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എം.ആർ. സിനോജ്,​ ​ പ്രമോദ് കെ. തമ്പാൻ എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ മെർലിൻ പി. മാത്യു,​ യോഗം കൗൺസിലർ പി.ടി. മന്മഥൻ,​ കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശി എന്നിവർ ക്ലാസുകൾ നയിച്ചു. രാത്രി ഗാനമേളയും നടന്നു. ഇന്നും ക്യാമ്പ് തുടരും. ഇന്നത്തെ ക്ലാസ് നയിക്കുന്നത് അഡ്വ: ജിതേഷ്ജിയാണ്.