 
കുടയത്തൂർ: സംഗമം ജംഗ്ഷന് സമീപം മലങ്കര ജലാശയത്തിന്റെ തീരത്ത് ചതുപ്പിൽ താഴ്ന്ന പശുവിനെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി. നിരപ്പേൽ അലക്‌സിന്റെ പശുവാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. ജലാശയത്തിൽ ജലനിരപ്പ് താഴ്ന്നതോടെ തീരങ്ങളിൽ വെള്ളമിറങ്ങി ചെളി നിറഞ്ഞിട്ടുണ്ട്. ഈ ഭാഗത്ത് പുല്ല് തിന്നാൽ എത്തിയ പശുവാണ് അബദ്ധത്തിൽ ചതുപ്പിൽ താഴ്ന്ന്‌പോയത്. പശുവിന് പരിക്കേൽക്കാതെ രക്ഷപ്പെടുത്താൻ അഗ്‌നി രക്ഷാസേനയ്ക്ക് കഴിഞ്ഞു.