തൊടുപുഴ : കേരളഫോറസ്റ്റ് പ്രൊട്ട്ര്രകീവ് സ്റ്റാഫ് അസോസിയേഷന്റെ തൊടുപുഴ മേഖല വാർഷികസമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ബുധനാഴ്ച്ച രാവിലെ 10 ന് വെങ്ങല്ലൂർ , ഫോറസ്റ്റ് ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസിന് സമീപമുള്ള എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും . സംസ്ഥാന വൈസ് പ്രസിഡന്റ് ഇ ബി ഷാജുമോൻ മുഖ്യപ്രഭാഷണം നടത്തും .സമ്മേളനത്തിൽ ജില്ല സംസ്ഥാന നേതാക്കൾ പങ്കെടുക്കും.