തൊടുപുഴ: മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും പൊതുമണ്ഡലത്തിനും നികത്താൻ കഴിയാത്ത നഷ്ടമാണെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.തികഞ്ഞ മതേതര വാദിയും മികച്ച നിയമസഭാ സാമാജികനുമായിരുന്ന ആര്യാടൻ മുഹമ്മദുമായി അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്നു.
താൻ ഉൾപ്പെടുന്ന യുവ തലമുറ രാഷ്ട്രീയക്കാർ മാതൃകയാക്കിയ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം,
വോൾട്ടേജ് ക്ഷാമം അതിരൂക്ഷമായിരുന്ന ഇടുക്കിയിലെ മലയോര മേഖലകൾ 'തെളിച്ചമുള്ള വെളിച്ചം ' കാണാൻ തുടങ്ങിയത് അദ്ദേഹം വൈദ്യുതി മന്ത്രി ആയിരുന്ന കാലത്താണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.