കട്ടപ്പന: തെരുവുനായ ശല്യത്തെ പ്രതിരോധിക്കാൻ നടപടിയുമായി കട്ടപ്പന നഗരസഭയിൽ യോഗം ചേർന്നു. . നഗര സഭ ചെയർപേഴ്‌സൺ ഷൈനി സണ്ണി ചെറിയാന്റെ അദ്ധ്യക്ഷതയിൽ നഗരസഭയിൽ ചേർന്ന യോഗത്തിൽ ആരോഗ്യം, മൃഗ സംരക്ഷണം, പൊലീസ്, തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
വളർത്തു നായ്ക്കളുടെ വിവര ശേഖരണം, ബോധവൽക്കരണ ക്യാമ്പയിനുകൾ, നായ്ക്കൾക്കായി ഷെൽട്ടറുകൾ സ്ഥാപിക്കുക, വളർത്തുനായ്ക്കളും തെരുവു നായ്ക്കളുമായുള്ള സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ചെയ്തു. വിവിധ സംഘടനകളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചാവും നഗരസഭ തുടർനടപടി സ്വീകരിക്കുക.
നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, കട്ടപ്പനപൊലീസ് ഇൻസ്‌പെക്ടർ വിശാൽ ജോൺസൺ, മൃഗസംരക്ഷണ വകുപ്പ് ഓഫീസർ പി. വി. ഗീതമ്മ, താലൂക്ക് സൂപ്രണ്ട് എസ്. ശ്രീകാന്ത്, കട്ടപ്പന പ്രസ് ക്ലബ്ബ് പ്രസിഡന്റ് തോമസ് ജോസ്, നഗര വികസനകാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജാൻസി ബേബി, നഗരസഭ കൗൺസിലർ, ആരോഗ്യ വിഭാഗം ജീവനക്കാർ, വ്യാപാരികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.