 
തൊടുപുഴ. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോയിന്റ് കൗൺസിൽ ആഭിമുഖ്യത്തിൽ ഒക്ടോബർ 26 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് വിജയപ്പിക്കണമെന്ന് കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ജില്ലയിലെ മുഴുവൻ ജീവനക്കാരോടും ആവശ്യപ്പെട്ടു. സംഘടനയുടെ ജില്ലാ പ്രസിഡന്റ് ജൂബി രാജ് അദ്ധ്യക്ഷത വഹിച്ച യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡി.ബിനിൽ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ.ബിജുമോൻ, സംസ്ഥാന കൗൺസിൽ അംഗം ജി. രമേശ്. എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബഷീർ വി മുഹമ്മദ് സ്വാഗവും വൈസ് പ്രസിഡന്റ് സനിൽകുമാർ നന്ദിയും പറഞ്ഞു.