തൊടുപുഴ: രാജ്യം വളരണം, കർഷകർ ഉണരണം എന്ന പ്രമേയത്തിൽ സ്വതന്ത്ര കർഷക സംഘം ജില്ലാ തല മെമ്പർഷിപ്പ് കാമ്പയിന് ആവേശകരമായ തുടക്കം.
തൊമ്മൻകുത്തിൽ നടന്ന ചടങ്ങിൽ മുസ്ളിം ലീഗ് ജില്ലാ സെക്രട്ടറി സലിം കൈപ്പാടം എൻ.എൻ കാസിമിന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ പ്രസിഡന്റ് ടി എം ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം സ്വാഗതമാശംസിച്ചു.